മുഡ ഭൂമി കൈമാറ്റ കേസ്; 40 കോടിയുടെ സ്വത്തുകൂടി ഇഡി കണ്ടുകെട്ടി

ബെംഗളൂരു : മൈസൂരു അർബൻ ഡിവലപ്‌മെന്റ് അതോറിറ്റിയുടെ (മുഡ) ഹൗസ് പ്ലോട്ടുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ 40.08 കോടി രൂപയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി.

പ്ലോട്ട് അനുവദിച്ചുകിട്ടിയ ആളുകളുടെ 34 ഇടങ്ങളിലെ സ്ഥാവരസ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത്. ഇതോടെ മുഡക്കേസിൽ ഇഡി കണ്ടുകെട്ടിയ സ്വത്തുക്കളുടെ മൂല്യം 440.08 കോടി രൂപയായി.

  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി

മുൻപ് 400 കോടിയുടെ സ്വത്ത്‌ കണ്ടുകെട്ടിയിരുന്നു. ചെറിയ വിലയുള്ള സ്ഥലം ഏറ്റെടുത്ത് പലർക്കും വൻവിലയുള്ള പ്ലോട്ടുകൾ അനുവദിച്ചെന്നാണ് കേസ്. ലോകായുക്ത അന്വേഷിച്ച കേസിന്റെ അടിസ്ഥാനത്തിൽ ഇഡി കള്ളപ്പണം വെളുപ്പിക്കലിന് കേസെടുക്കുകയായിരുന്നു.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യക്ക്‌ പാരമ്പര്യമായി ലഭിച്ച സ്ഥലംനൽകി പകരം പ്ലോട്ട് അനുവദിച്ചിരുന്നു.

ആരോപണം ഉയർന്നതോടെ ഈ പ്ലോട്ടുകൾ തിരിച്ചുനൽകി. കേസിൽ സിദ്ധരാമയ്യയ്ക്കും ഭാര്യക്കും ജുഡീഷ്യൽ കമ്മിഷൻ ക്ലീൻചിറ്റ് നൽകിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ
[masterslider id="10"]

Related posts