മൃഗശാലയില്‍ നിന്ന് കാണാതായ സിംഹം പോയ പോലെ മടങ്ങിയെത്തി

കാണാതായ സിംഹം കൂട്ടില്‍ തിരിച്ചെത്തി. അരിജ്ഞര്‍ അണ്ണാ മൃഗശാലയിലെ ഷെര്‍യാര്‍ (ഷേരു) എന്ന സിംഹമാണ് നാല് ദിവസങ്ങള്‍ക്ക് ശേഷം കൂട്ടില്‍ മടങ്ങിയെത്തിയത്.

ആധുനിക സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് തെരച്ചില്‍ പുരോഗമിക്കെയാണ് സിംഹം സ്വന്തം നിലയില്‍ മടങ്ങിയെത്തിയത്.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബെംഗളൂരുവിലെ ബന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് സിംഹത്തെ വണ്ടല്ലൂരില്‍ എത്തിച്ചത്. നടന്‍ ശിവകാര്‍ത്തികേയന്‍ ഈ സിംഹത്തെ ദത്തെടുത്തിരുന്നു.

  മാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!'; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു

വണ്ടല്ലൂരില്‍ എത്തിച്ച ശേഷം ആദ്യമായി സിംഹത്തെ സഫാരി മേഖലയിലേക്ക് തുറന്ന് വിടുകയായിരുന്നു. രാത്രി ഭക്ഷണത്തിന്റെ സമയത്തേക്ക് കൂട്ടില്‍ തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷ.

സിംഹം മടങ്ങിയെത്താതിരുന്നതോടെ തിരച്ചില്‍ തുടങ്ങുകയായിരുന്നു. തനിയെ തിരിച്ചെത്തിയ സിംഹം ആരോഗ്യവാനെന്നും ഭക്ഷണം കഴിക്കുന്നുണ്ടെന്നും മൃഗശാല ഡയറക്ടര്‍ പ്രതികരിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫാക്ടറിയിൽ രാസവാതകം ചോർന്ന് ദുരന്തം: മൂന്ന് തൊഴിലാളികൾ മരിച്ചു; രണ്ടുപേർ ഗുരുതരാവസ്ഥയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts