ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദനം, നികുതി വെട്ടിപ്പ് എന്നീ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്രശസ്തമായ പിഇഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഐടി റെയ്ഡ് നടത്തി. ബെംഗളൂരുവിലെ പിഇഎസ് കോളേജുകൾ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിലാണ് പുലർച്ചെ ഐടി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി രേഖകൾ പരിശോധിച്ചത്.
പിഇഎസ് വിദ്യാഭ്യാസ സ്ഥാപനവുമായി ബന്ധപ്പെട്ട് കോളേജ് ഉടമകളുടെയും മാനേജ്മെന്റിന്റെയും വസതികളിലും ഓഫീസുകളിലും റെയ്ഡ് നടന്നു. ഹൊസകെരെഹള്ളി പിഇഎസ് കോളേജ്, ഇലക്ട്രോണിക് സിറ്റി കോളേജ്, ഹനുമന്തനഗർ കോളേജ്, ആന്ധ്രാപ്രദേശ് കുപ്പം കോളേജ്, പിഇഎസ് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സംസ്ഥാനത്തും പുറത്തുമുള്ള മറ്റ് ശാഖകൾ എന്നിവിടങ്ങളിലും റെയ്ഡ് നടന്നു. കൂടാതെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തിയ ഐടി ഉദ്യോഗസ്ഥർ ഫയലുകൾ പരിശോധിച്ചു.
ബനശങ്കരി ബിഡിഎ കോംപ്ലക്സിന് സമീപമുള്ള പിഇഎസ് ഉടമ ദൊരെസ്വാമി നായിഡുവിന്റെ വീട്ടിലും റെയ്ഡ് നടന്നു. ദൊരെസ്വാമിയുടെ ബന്ധുക്കളുടെ വീട്ടിലും റെയ്ഡ് നടന്നതായി വിവരം ലഭിച്ചു. ചെന്നൈ, മംഗലാപുരം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള 100-ലധികം ഉദ്യോഗസ്ഥർ ഒരേസമയം റെയ്ഡ് നടത്തി. അനധികൃത സ്വത്ത് സമ്പാദനം, നികുതി വെട്ടിപ്പ് എന്നീ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് റെയ്ഡ് നടത്തിയതെന്ന് പറയപ്പെടുന്നു.
നിലവിൽ പിഇഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ദോരെസ്വാമിയുടെ മകൻ ജവഹർ ദോരെസ്വാമിയാണ് നോക്കി നടത്തുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]