ഗര്‍ഭച്ഛിദ്രത്തിന് വിധേയമായത് രണ്ട് സ്ത്രീകൾ: ബെംഗളൂരു ആശുപത്രി കേന്ദ്രീകരിച്ച് അന്വേഷണം: ക്രൈം ബ്രാഞ്ച് പിടിമുറുക്കി രാഹുൽ മാംകൂട്ടത്തിലിന് എതിരെ നിർണായക വിവരം

ബെംഗളൂരു: രാഹുൽ മാംകൂട്ടത്തിലിന് എതിരായ ആരോപണത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. അന്വേഷണം രണ്ടാം ഘട്ടത്തിൽ.

രണ്ട് യുവതികള്‍ ഗർഭച്ഛിദ്രത്തിന് വിധേയരായതായാണ് പുറത്തുവരുന്ന വിവരം. ആദ്യ ഗർഭച്ഛിദ്രത്തിന് ഇരയായ യുവതിയും ബന്ധുവും രണ്ടാമത്തെ യുവതിയെ സഹായിച്ചുവെന്നും വിവരമുണ്ട്.

ബെംഗളൂരുവില്‍ നിന്നാണ് ഗർഭച്ഛിദ്രം നടന്നതെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം. ഇത് സംബന്ധിച്ച് ബെംഗളൂരുവിലെ ആശുപത്രി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ്.

  പാലക്കാടിന്റെ മണ്ണില്‍ ഇമ്മാതിരിയൊന്നും നടക്കാറില്ല; രമേഷ് പിഷാരടിയെ തടഞ്ഞതിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥി

അന്വേഷണസംഘം ഗർഭച്ഛിദ്രം നടന്ന ആശുപത്രിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. രണ്ട് യുവതികള്‍ ഗർഭച്ഛിദ്രം നടത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

ഇതുമായി ബന്ധപ്പെട്ട് നേരിട്ട് ആരും പരാതി നല്‍കിയിട്ടില്ല. അതിനാല്‍ തന്നെ അത്തരത്തില്‍ ഒരു കേസെടുക്കാന്‍ അന്വേഷണസംഘത്തിന് സാധിക്കില്ല. പരാതിക്കാരെ കണ്ടെത്തുകയും പരാതി നല്‍കുന്നത് സംബന്ധിച്ച് അന്വേഷിക്കാനും ഒരുങ്ങുകയാണ് അന്വേഷണസംഘം.

പരാതിയില്ലെങ്കില്‍ അവരുടെ മൊഴി കൂടി രേഖപ്പെടുത്തി നിയമനടപടികള്‍ അവസാനിപ്പിച്ചേക്കും.

അതിന് പുറമേ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദമുണ്ടെങ്കില്‍ അത് അന്വേഷിച്ച് അവരില്‍ നിന്ന് പരാതി എഴുതി വാങ്ങി അന്വേഷണസംഘം അന്വേഷണവുമായി മുന്നോട്ടുപോകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കബ്ബൺ പാർക്കിലെ യുവാവിന്റെ മരണം വെറുമൊരു ആത്മഹത്യയല്ല!; ഒടുവിൽ ചുരുളഴിച്ച് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്രക്കാർക്ക് ആശ്വാസം; മജസ്റ്റിക്കിൽ പുതുക്കിയ പാർക്കിംഗ് സൗകര്യം സജ്ജം: കെമ്പഗൗഡ ബസ് സ്റ്റേഷനിൽ ഇനി 100 ബസുകൾ വരെ പാർക്ക് ചെയ്യാം
[masterslider id="10"]

Related posts

Click Here to Follow Us