കേരളത്തിൽ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മൂന്ന് മാസം പ്രായമുള്ള കുഞ്ഞും 52കാരിയും മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഇന്ന് രണ്ടുപേര്‍ മരിച്ചു.

വേങ്ങര സ്വദേശി റംലയും (52) ഓമശ്ശേരി സ്വദേശി അബൂബക്കർ സിദ്ദിഖിൻ്റെ മൂന്ന് മാസം പ്രായമായ ആൺകുഞ്ഞുമാണ് മരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

മൂന്ന് മാസം പ്രായമായ ആണ്‍കുഞ്ഞ് കഴിഞ്ഞ 28 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്നലെ രാത്രിയാണ് കുഞ്ഞ് മരിച്ചത്.

  ചെങ്ങന്നൂരിൽ മറിയ ഉമ്മന്‍ മത്സരിക്കുന്നതിനെതിരെ സഹോദരന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ

രോഗം ബാധിച്ച റംല മലപ്പുറം വേങ്ങര കണ്ണമംഗലം സ്വദേശിയാണ്. ജൂലൈ എട്ടിനാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്.

ആഗസ്റ്റ് അഞ്ചിനാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നത്. കഴിഞ്ഞ ആഴ്ച ഇവരുടെ നില ഗുരുതരമാകുകയായിരുന്നു.

ഇന്നലെ പുലര്‍ച്ചെയാണ് റംല മരിച്ചത്. സംസ്ഥാനത്ത് നിലവില്‍ പത്ത് പേര്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനിതാ ബില്ല്; ബില്ലുകളിന്മേൽ 18 മണിക്കൂർ ചർച്ച; വോട്ടെടുപ്പ് നാളെ വൈകീട്ട് നാലിന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പല ഭാ​ഗങ്ങളിലും പ്രളയസമാനമായ മഴ; ആലിപ്പഴ വീഴ്ചയിൽ നഗരം സ്തംഭിച്ചു, ഇന്നും ജാഗ്രത!
[masterslider id="10"]

Related posts

Click Here to Follow Us