ചേര്‍ത്തല ഐഷയുടെ തിരോധാനം; റോസമ്മയ്ക്കും സെബാസ്റ്റ്യനും പങ്കുണ്ടെന്ന് ആരോപണം

ചേര്‍ത്തല: ഐഷ(ഹയറുമ്മ)യെ കാണാതായ സംഭവത്തില്‍ കൂട്ടുകാരിയായ സമീപവാസി റോസമ്മയ്ക്കും വസ്തു ഇടനിലക്കാരനായ സെബാസ്റ്റ്യനും പങ്കുണ്ടെന്ന ആരോപണവുമായി ഐഷയുടെ സഹോദരന്റെ മക്കള്‍.

2012 മെയ് 13-നാണ് ഐഷയെ കാണാതാകുന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സംശയകരമായ നീക്കങ്ങളാണ് റോസമ്മയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് സഹോദരന്റെ മക്കളായ ശാസ്താംകവല വെളിയില്‍ എം ഹുസൈനും എം അലിയും ആരോപിച്ചു.

  സർക്കാർ നൽകും 'ശക്തി', യാത്രക്കാർ നൽകണം 'പുഷ്'; കെഎസ്ആർടിസിയുടെ പുതിയ 'വ്യായാമ' പദ്ധതി!

ഐഷയുമായി അടുത്ത ബന്ധമാണ് റോസമ്മയ്ക്കുണ്ടായിരുന്നത്. ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ഐഷയെ കാണാതായ വിവരം ബന്ധുക്കളെ അറിയിക്കുന്നത് നാലുദിവസം കഴിഞ്ഞാണ്.

ഐഷയുടെ ഫോണ്‍ സിഗ്നല്‍ കാണാതാകുമ്പോള്‍ പളളിപ്പുറത്തായിരുന്നുവെന്ന് സൂചന ലഭിച്ചിരുന്നെങ്കിലും അന്വേഷണ ഘട്ടങ്ങളിലൊന്നും അത് പരിശോധിച്ചില്ല.

സെബാസ്റ്റിയനുമായി റോസമ്മയ്ക്കുണ്ടായിരുന്ന ബന്ധം മറച്ചുവെച്ചതിനാല്‍ സംഭവത്തില്‍ സെബാസ്റ്റിയന്‍ ബന്ധം പരിശോധിക്കപ്പെട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോലീസ് ബൈക്കിനുള്ളിൽ 'അതിഥി'; ചീറ്റിയടുത്ത് പാമ്പ്, സാഹസികമായി പിടികൂടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us