ബെംഗളൂരുവിൽ ഇന്ന് രാഹുലിന്റെ പ്രതിഷേധ റാലി: നിരവധി റോഡുകൾ അടച്ചു; നഗരത്തിൽ ഗതാഗത നിയന്ത്രണം; ബദൽ മാർഗങ്ങൾ ഇങ്ങനെ

ബെംഗളൂരുവിൽ ഇന്ന് രാഹുലിന്റെ പ്രതിഷേധ റാലി: നിരവധി റോഡുകൾ അടച്ചു; കർശന സുരക്ഷ

ബെംഗളൂരു : 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന് രാഹുൽ ഗാന്ധി . വോട്ടെടുപ്പിൽ കൃത്രിമം നടന്നതായി ആരോപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ വൻ പ്രതിഷേധം സംഘടിപ്പിക്കും .

രാഹുലിനെ വരവേൽക്കുന്ന പോസ്റ്ററുകളും ബാനറുകളും നഗരത്തിൽ വിവിധയിടങ്ങളിൽ സ്ഥാനംപിടിച്ചു. പോരാട്ടത്തിൽ അണിചേരാൻ കെപിസിസി അധ്യക്ഷൻ കൂടിയായ ശിവകുമാർ ജനങ്ങളോട് ആഹ്വാനം ചെയ്തു.

സമരത്തിന് ശേഷം രാഹുൽ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറെ കാണും. പരാതിയും കള്ളവോട്ട് സംബന്ധിച്ച തെളിവുകളും ഓഫീസർക്ക് കൈമാറും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ, ബെംഗളൂരു റൂറൽ മണ്ഡലങ്ങളിൽ ക്രമക്കേട് നടന്നുവെന്നാണ് പ്രധാന ആരോപണം.

ഈ പ്രതിഷേധ റാലിക്ക് ‘വോട്ട് അധികാർ റാലി’ എന്ന് പേരിട്ടിട്ടുണ്ട്, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡിസിഎം ഡി.കെ. ശിവകുമാർ എന്നിവരുൾപ്പെടെ ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ റാലിയിൽ പങ്കെടുക്കും.

അതിനാൽ, ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ, ചില റോഡുകളിൽ വാഹന ഗതാഗതം നിയന്ത്രിക്കുകയും ബദൽ മാർഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. സുരക്ഷയ്ക്കായി 6,000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

  സംസ്ഥാനത്ത് പലയിടങ്ങളും 'കനത്ത ആലിപ്പഴ വീഴ്ചയിൽ കശ്മീർ പോലായി

തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ ആരോപിച്ച് കോൺഗ്രസ് നേരത്തെ ഓഗസ്റ്റ് 5 ന് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ പ്രതിഷേധ പ്രകടനം നടത്താൻ പദ്ധതിയിട്ടിരുന്നു,

എന്നാൽ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറന്റെ മരണത്തെത്തുടർന്ന്, ഓഗസ്റ്റ് 8 ന് ഫ്രീഡം പാർക്കിൽ പ്രതിഷേധ പ്രകടനം നടത്താൻ തീരുമാനിക്കുകയായിരുന്നു.

രാജ്യത്തെ പ്രധാന നഗരങ്ങൾ ഉൾപ്പെടെ പല സ്ഥലങ്ങളിലും പ്രതിഷേധം നടക്കും . ഇതിലൂടെ, ഈ പ്രതിഷേധത്തെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റാൻ രാഹുൽ ഗാന്ധി മുൻകൈയെടുക്കുന്നത്.

ഫ്രീഡം പാർക്ക് പ്രതിഷേധത്തിൽ നിരവധി കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡികെ ശിവകുമാർ തുടങ്ങിയ സംസ്ഥാന കോൺഗ്രസ് നേതാക്കൾക്കാണ് ഈ പരിപാടിയുടെ ചുമതല.

പല റോഡുകളിലും ഗതാഗത നിരോധനം.
ഓൾഡ് എയർപോർട്ട് റോഡ്, എംജി റോഡ്, കബ്ബൺ റോഡ് എന്നിവിടങ്ങളിൽ നാളെ രാവിലെ 10.30 മുതൽ 11.30 വരെയും ഉച്ചകഴിഞ്ഞ് 3.30 മുതൽ 4.30 വരെയും പാർക്കിംഗ് നിരോധിച്ചു .

ശാന്തല ജംഗ്ഷൻ – ഖോഡെ സർക്കിൾ മുതൽ ആനന്ദ് റാവു ഫ്ലൈഓവർ – ഓൾഡ് ജെഡിഎസ് ക്രോസ് – ശേഷാദ്രി റോഡ് വഴി ഫ്രീഡം പാർക്കിലേക്ക് പോകുന്ന വാഹനങ്ങൾ ലുലു മാൾ – കെഎഫ്എം – രാജീവ് ഗാന്ധി സർക്കിൾ – മന്ത്രി മാൾ – സ്വസ്തിക് സർക്കിൾ, ശേഷാദ്രി പുരം, നെഹ്‌റു സർക്കിൾ, റേസ് കോഴ്‌സ്, ഫ്‌ളൈഓവർ – റേസ് കോഴ്‌സ് റോഡ് വഴി പോകണം.

  ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോം മാറ്റം: രാജധാനി എക്സ്പ്രസ് ഉൾപ്പടെ ഇനി പുതിയ ട്രാക്കുകളിൽ നിന്ന്!

മൈസൂർ ബാങ്കിൽ നിന്ന് ചാലൂക്യ സർക്കിൾ റോഡ് വഴി വരുന്ന വാഹനങ്ങൾ കെ.ജി. റോഡ് – മൈസൂർ ബാങ്ക് സർക്കിൾ ജംഗ്ഷൻ – സാഗർ ജംഗ്ഷൻ – കെ.ജെ. ജംഗ്ഷൻ – എലൈറ്റ് – ടി.ബി. റോഡ് – കെ.എഫ്.എം – രാജീവ് ഗാന്ധി സർക്കിൾ – സ്വസ്തിക് – നെഹ്‌റു സർക്കിൾ – റേസ് കോഴ്‌സ് റോഡ് – ഫ്ലൈഓവർ റോഡ് വഴി പോകണം.

ചാലൂക്യ സർക്കിളിൽ നിന്ന് മൈസൂർ ബാങ്കിലേക്ക് പോകുന്ന വാഹനങ്ങൾ ചാലൂക്യ സർക്കിൾ – എൽആർഡി – രാജ്ഭവൻ റോഡ് – ഇൻഫൻട്രി റോഡ് – ഇന്ത്യൻ എക്സ്പ്രസ് റോഡ് വഴി പോകണം.

കാളിദാസ റോഡ് – കനകദാസ ജംഗ്ഷൻ ഭാഗത്തുനിന്ന് ഫ്രീഡം പാർക്കിലേക്ക് പോകുന്ന വാഹനങ്ങൾ കനകദാസ ജംഗ്ഷനിൽ വലത്തേക്ക് തിരിഞ്ഞ് സാഗർ ജംഗ്ഷനിലേക്ക് പോകണം.

  നമ്മ മെട്രോയ്ക്കായി കർണാടക ചിലവിട്ടത് 31,534 കോടി; നഷ്ടം വന്നാൽ സംസ്ഥാനം നികത്തണമെന്ന് കൈമലർത്തി കേന്ദ്രം

മൗര്യ/സുബ്ബണ്ണ ജംഗ്ഷനിൽ നിന്ന് ഫ്രീഡം പാർക്കിലേക്ക് പോകുന്ന വാഹനങ്ങൾക്ക് സുബ്ബണ്ണ ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ആനന്ദ് റാവു സർക്കിളിലേക്ക് പോകാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us