ബെംഗളൂരു : ജിഎസ്ടി നോട്ടീസിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനവ്യാപകമായി കടയടപ്പുസമരം നടത്താൻ കർണാടകയിലെ ചെറുകിട വ്യാപാരികൾ. പലചരക്ക്, പച്ചക്കറി, ബേക്കറി തുടങ്ങിയ കടകളാണ് അടയ്ക്കുന്നത്. വെള്ളിയാഴ്ച സംസ്ഥാനവ്യാപകമായി പണിമുടക്കാനാണ് തീരുമാനം.
ഇതുകൂടാതെ ബുധനാഴ്ചമുതൽ വിവിധദിവസങ്ങളിൽ ബെംഗളൂരുവടക്കം പലയിടങ്ങളിലും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ പ്രവർത്തിക്കില്ല. പാൽ വിൽപ്പനയുൾപ്പെടെ മുടങ്ങുമെന്നാണ് വ്യാപാരി യൂണിയനുകൾ അറിയിച്ചിരിക്കുന്നത്.
ജിഎസ്ടി രജിസ്‌ട്രേഷൻ നടത്തണമെന്നും നികുതി കുടിശ്ശിക അടയ്ക്കണമെന്നും കാട്ടി പച്ചക്കറിവ്യാപാരികൾക്കടക്കം വാണിജ്യനികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതിനെത്തുടർന്നാണ് പ്രതിഷേധമുയർന്നത്. സംസ്ഥാനത്ത് 14,000-ത്തോളം വ്യാപാരികൾക്കാണ് നോട്ടീസ് ലഭിച്ചത്. യുപിഐ പ്ലാറ്റ്‌ഫോമുകൾ മുഖേന പണം സ്വീകരിക്കുന്നതിനാലാണ് നോട്ടീസ് എന്നും പ്രചരിച്ചു.
ഇതോടെ ചെറുകിടവ്യാപാരികൾ യുപിഐ പ്ലാറ്റ്‌ഫോമുകൾ മുഖേനയുള്ള പണമിടപാട് സ്വീകരിക്കുന്നത് നിർത്തിവെച്ചു. പലകടകളിൽനിന്നും ക്യുആർ കോഡുകളും നീക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]