ആറ് വയസ്സുള്ള മകളെ അമ്മ വെള്ളത്തിൽ മുക്കി കൊന്നു

ബെംഗളൂരു: ഹാസൻ ജില്ലയിൽ ആറ് വയസ്സുള്ള മകളെ ‘അമ്മ വെള്ളത്തിൽ മുക്കിക്കൊന്നു. ചന്നരായപട്ടണ താലൂക്കിലെ ജിന്നെനഹള്ളി കൊപ്പലു ഗ്രാമത്തിലെ സാൻവി (6) ആണ് മരിച്ച പെൺകുട്ടി. മകളെ കൊന്ന ശേഷം അമ്മയും മരിക്കുമെന്ന് നിലവിളിച്ചെങ്കിലും നാട്ടുകാർ അവരെ രക്ഷപ്പെടുത്തി പോലീസിൽ ഏൽപ്പിച്ചു.

മാതാപിതാക്കളുടെ മരണവും ഭർത്താവിന്റെ വീട്ടിലെ അഭിപ്രായവ്യത്യാസങ്ങളും ഉൾപ്പെടെ വിവിധ കാരണങ്ങളാൽ, ശ്വേത ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി സ്വന്തം നാട്ടിലാണ് താമസിക്കുന്നത്. ഭർത്താവ് രഘുവിനെ വിവാഹമോചനം ചെയ്യാനും അവർ തയ്യാറെടുക്കുകയായിരുന്നു.

  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു

ഗ്രാമത്തിലെ മുതിർന്നവരുടെ ഒത്തുതീർപ്പിലൂടെ നാലുമാസം മുമ്പ് വീട്ടുകാർ ഭർത്താവിന്റെ വീട്ടിലേക്ക് അയച്ചിരുന്നു. എന്നാൽ ശിവമോഗയിൽ താമസിക്കാൻ കഴിയാത്തതിനാൽ ശനിയാഴ്ച കുട്ടിയുമായി വീട്ടിലേക്ക് വീണ്ടും മടങ്ങി.

കുട്ടിയെ മുക്കിക്കൊല്ലുന്നത് കണ്ട നാട്ടുകാർ വെള്ളത്തിലേക്ക് ചാടി കുട്ടിയെ പുറത്തെടുത്ത് പ്രഥമശുശ്രൂഷ നൽകി കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചു, പക്ഷേ അവർക്ക് കുട്ടിയെ രക്ഷിക്കാനായില്ല. ശ്വേതയെ കസ്റ്റഡിയിലെടുത്ത ഹിരിസാവെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുതിയ അധ്യയന വർഷത്തിൽ രക്ഷിതാക്കളുടെ പോക്കറ്റ് ചോരും; സ്വകാര്യ സ്കൂളുകൾ അണിയറയിൽ ഒരുക്കുന്ന ആ വലിയ മാറ്റം!
[masterslider id="10"]

Related posts