ബെംഗളൂരു: ഇംഗ്ലീഷ് അറിയാത്തതിൻ്റെ പേരിൽ അപകർഷത വേണ്ടെന്ന് ബുക്കർ സമ്മാന ജേതാവ് ബാനു മുഷ്താഖ്. ബെംഗളൂരു പ്രസ് ക്ലബ്ബിൽ നടന്ന പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു അവരുടെ പരാമർശം. കന്നഡ മീഡിയം വിദ്യാർഥികൾ ഇംഗ്ലീഷ് പറയാൻ ബുദ്ധിമുട്ടുകയാണെന്ന് ഇതു എങ്ങനെ മറികടക്കാമെന്നുമുള്ള ചോദ്യം ഉയർന്നപ്പോഴായിരുന്നു അവരുടെ മറുപടി.
ഹൈസ്കൂൾ വരെ താനും കന്നഡ മീഡിയം സ്കൂളിലാണ് പഠിച്ചത്. ലണ്ടനിലൊക്കെ സന്ദർശനം നടത്തിയപ്പോൾ തനിക്ക് ഇംഗ്ലീഷ് പറയാൻ ബുദ്ധിമുട്ടായിരുന്നു. പക്ഷേ അതിൻ്റെ പേരിൽ തനിക്കു ഒരിക്കലും അപമാനം തോന്നിയിട്ടിലെന്നും അവർ പറഞ്ഞു. കർണാടകയുടെ റൂറൽ മേഖലയിൽ നിന്നും വരുന്ന കുട്ടികൾ അറിവ് നേടുകയും പ്രാദേശിക ഭാഷയിൽ ആത്മവിശ്വാസത്തോടെ സംസാരിക്കുകയും വേണമെന്നും അവർ പറഞ്ഞു.
ഇപ്പോൾ നിരവധി ഭാഷ വിവർത്തന ടൂളുകളുണ്ട്. ബുക്കർ സമ്മാനം നേടിയപ്പോൾ ബിബിസി എൻ്റെ ഒരു അഭിമുഖം എടുത്തിരുന്നു. അവരുടെ ഇംഗ്ലീഷ് മനസിലാക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ട് താൻ ഇത്തരം ടൂളുകളുടെ സഹായം തേടിയെന്നും ബാനു മുഷ്താഖ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]