എട്ടുമാസം ഗർഭിണിയായ ഭാര്യയെ കഴുത്തറുത്ത് കൊന്നു; യുവാവിന് ജീവപര്യന്തംതടവ് ശിക്ഷ വിധിച്ചു

ബെംഗളൂരു: ഗർഭിണിയായ ഭാര്യയെ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം തടവ്.

നഞ്ചൻകോട് സ്വദേശിയായ മഞ്ജുവിനെയാണ് (44) മൈസൂരു അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

തടവിന് പുറമേ 10,000 രൂപപിഴയും വിധിച്ചു. 2023 സെപ്റ്റംബർ 14-നാണ് കേസിനാസ്പദമായ സംഭവം.

എട്ടുമാസം ഗർഭിണിയായ ഭാര്യ ശോഭയെ മഞ്ജു ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊന്നുവെന്നാണ് കേസ്. പ്രണയിച്ച് വിവാഹിതരായ ഇവർക്ക് അഞ്ചുവയസ്സുള്ള മകനുമുണ്ട്.

  വാട്‌സ്ആപ്പ് മുതൽ ഒടിടി ആപ്പുകൾ വരെ: പ്രജ്വൽ രേവണ്ണയുടെ കണ്ടെടുത്ത, പാസ്‌വേഡ് സുരക്ഷയുള്ള ഫോണിൽ ഉണ്ടായിരുന്നത് എന്തൊക്കെ?

ശോഭയുടെ അച്ഛന്റെ അപകടമരണത്തിന്റെ ഇൻഷുറൻസ് തുക അമ്മയ്ക്ക് ലഭിച്ചിരുന്നു. ഇതിൽനിന്ന് മൂന്നുലക്ഷം രൂപ മഞ്ജു വാങ്ങി.

അമ്മയിൽനിന്ന് കൂടുതൽപണം കൊണ്ടുവരാൻ ആവശ്യപ്പെട്ട് മഞ്ജു ഭാര്യയെ മദ്യപിച്ച് നിരന്തരം പീഡിപ്പിക്കാൻ തുടങ്ങി.

വഴക്ക് മൂർച്ഛിച്ച ദിവസം മഞ്ജു പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ബ്ലേഡെടുത്ത് ശോഭയുടെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. നഞ്ചൻഗുഡ് ടൗൺ പോലീസാണ് കേസ് അന്വേഷിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൃഷയെ ചേര്‍ത്ത് വിജയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം; ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
[masterslider id="10"]

Related posts