കനത്ത ചൂടിന് ആശ്വാസം പകർന്ന് നഗരത്തിൽ മഴ

ബെംഗളൂരു: നഗരത്തിലെ കനത്ത ചൂടിന് ആശ്വാസം നൽകി മഴ.

യെലഹങ്കയിലാണ് ഇന്നലെ ഏറ്റവും കൂടുതല് മഴ രേഖപ്പെടുത്തിയത്. ഇവിടുത്തെ സൊന്നേനഹറ്റിയില്‍ മാത്രം 60 മിമി മഴയാണ് പെയ്തതെന്നാണ് കണക്കുകള്‍ പറയുന്നത്. പ്രദേശത്തെ മറ്റു ഭാഗങ്ങളിലും മികച്ച മഴയാണ് ലഭിച്ചത്. ബഗളുരു, മറേനഹള്ളി, ബെട്ടാഹസസൂരു, ജക്കൂരു, വിദ്യാരായനപുര തുടങ്ങിയ പ്രദേശങ്ങളിലും നല്ല മഴ ലഭിച്ചു.

സൊന്നേനഹള്ളി – 60.0 mm

ബഗളുരു – 56.0 mm

ബെട്ടാഹസസൂരു 50.5 mm

മറേനഹള്ളി – 49.5 mm

ഗന്ദിഗനഹള്ളി – 46.5 mm

ജക്കൂരു – 45.5 mm

ജക്കൂരു 2 – 44.0 mm

  ലാല്ബാഗ് മാമ്പഴ-ചക്ക മേള സന്ദർശിച്ച് എച്ച്.ഡി. ദേവഗൗഡ; ചക്കയ്ക്കും പുളിക്കും ദേശീയ ബോർഡ് രൂപീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും

വിദ്യാരായനപുര – 31.0 mm എന്നിങ്ങനെയാണ് യെലഹങ്കയിലെ വിവിധ പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയ മഴ.

ബെംഗളൂരു ഈസ്റ്റിലെ ഡൊഡ്ഡഗുബ്ബിയില്‍ 36.5 mm മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത്. കൂടാതെ ബാംഗ്ലൂരിന്‍റെ തെക്ക്-പടിഞ്ഞാറ്, തെക്ക്, തെക്ക്-കിഴക്ക് പ്രദേശങ്ങളിലും മിതമായ മഴയും ഇടിമിന്നും അനുഭവപ്പെട്ടിരുന്നു.

ചൗദേശ്വരി – 42.5 mm

ഹഗദുരു – 31 mm

വി. നാഗേവഹള്ളി – 26 mm

ഹൊരമാവ് – 18.5 mm

ബസവനപുര – 17.5 m

ഗരുഡാചാർപാല്യ – 16.5 mm

ഹൊരമാവ്-2 – 16.5 mm

ബിലേകഹള്ളി -15.5 mm

കൊടിഗെഹള്ളി -14.5 mm

രാമമൂർത്തി നഗർ- 13.5 mm

കഡുഹൊഡി -12 mm

  പരപ്പന അഗ്രഹാരയിൽ തടവുകാരെ പൂട്ടാൻ ഡിജിറ്റൽ നിരീക്ഷണം; ‘പ്രിസണേഴ്‌സ് ട്രാക്കിങ് മൂവ്‌മെന്‍റ് സിസ്റ്റം’ നിലവിൽ വന്നു

കെ ആർ പുരം – 12 mm

ബിബിടിഎം ലേഔട്ട് -11 mm എന്നിങ്ങനെയാണ് ബെംഗളൂരുവിലെ മറ്റുഭാഗങ്ങളില്‍ ലഭിച്ച മഴയെന്ന് നമ്മ കർണ്ണാടക വെതർ സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ സൂചിപ്പിച്ചു.

ബെംഗളൂരു കൂടാതെ, സമീപത്തെ രാമനഗര, മാണ്ഡ്യ, കോലാർ, ചിക്കബെല്ലാപുര മൈസൂർ, കൊടക്, തുടങ്ങിയ ജില്ലകളിലും ഇന്നലെ കന മഴ തന്നെയാണ് ലഭിച്ചത്. ഇതില്‍ രാമനഗരയിലെ ചെല്ലൂരിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്- 99 mm. രാമനഗരയിലെ തന്നെ മകലിയില് 86 mm, ദേവനഹള്ളിയിലെ നല്ലൂരുവില്‍ 65 mm എന്നിങ്ങനെയും മഴ പെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'വെറും ഒരു താടിയല്ല ഇത്, 2019 മുതൽ കാത്തിരുന്ന പ്രതികാരം'; ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ലുക്കിന് പിന്നിലെ ആരും പറയാത്ത കഥ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts