ശരീരഭംഗി നഷ്ടപ്പെടും കുട്ടികൾ വേണ്ട, കൂടെ താമസിക്കാൻ ഭാര്യ 5000 ആവശ്യപ്പെട്ടെന്ന് പരാതി 

ബെംഗളൂരു: തനിക്കൊപ്പം തുടരാൻ ഭാര്യ പ്രതിദിനം 5,000 രൂപ ആവശ്യപ്പെട്ടെന്ന് ആരോപിച്ച്‌ യുവാവ് പോലീസില്‍ പരാതി നല്‍കി.

ഭാര്യ ആവശ്യമുന്നയിക്കുന്ന വീഡിയോ യുവാവ് സാമൂഹികമാധ്യമങ്ങള്‍വഴി പുറത്തുവിട്ടു.

ശരീരഭംഗിയെ ബാധിക്കുമെന്ന് പറഞ്ഞ് കുട്ടികള്‍ വേണ്ടെന്ന് ഭാര്യ നിർബന്ധിച്ചതായും പരാതിയില്‍ പറയുന്നു.

ബെംഗളൂരുവില്‍ താമസിക്കുന്ന ശ്രീകാന്ത് എന്ന് പേരുള്ള യുവാവാണ് ആരോപണവുമായി രംഗത്തെത്തിയത്.

കുട്ടികളെ ദത്തെടുക്കാമെന്നായിരുന്നു ഭാര്യയുടെ നിർദേശം.

ഇത് ശ്രീകാന്ത് നിഷേധിച്ചു. തുടർന്ന് ഇരുവരും തമ്മില്‍ നിരന്തരം വഴക്കായി.

  'ലോട്ടറി അടിച്ചെന്ന' വ്യാജധാരണ; 15 ലക്ഷം ആവശ്യപ്പെട്ട് കഞ്ചക്കോട്ട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സ്വന്തം ബന്ധുക്കൾ

2022-ലാണ് ഇരുവരും വിവാഹിതരായത്. അന്നുമുതല്‍ ഭാര്യയ്ക്ക് തനിക്കൊപ്പം നില്‍ക്കാൻ താത്പര്യമുണ്ടായിരുന്നില്ലെന്ന് ശ്രീകാന്ത് ആരോപിക്കുന്നു.

ഭാര്യ നിരന്തരം വഴക്കുണ്ടാക്കി. കുടുംബത്തിന്റെ പിന്തുണയോടെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു.

വർക്ക് ഫ്രം ഹോമിനിടെ ഭാര്യ ബോധപൂർവ്വം പ്രശ്നങ്ങള്‍ സൃഷ്ടിച്ചു.

ഓണ്‍ലൈൻ മീറ്റിങ്ങുകള്‍ക്കിടെ ഉറക്കെ പാട്ടുവെച്ച്‌ ഡാൻസ് കളിക്കുമായിരുന്നുവെന്നും ശ്രീകാന്ത് ആരോപിക്കുന്നു.

ശല്യം സഹിക്കവയ്യാതായപ്പോള്‍ ശ്രീകാന്ത് ഡിവോഴ്സ് എന്ന ആവശ്യം മുന്നോട്ടുവെച്ചു.

ബന്ധംവേർപെടുത്താൻ 45 ലക്ഷംരൂപ യുവതി ആവശ്യപ്പെട്ടു. ഭാര്യ പലതവണ ആത്മഹത്യാഭീഷണി മുഴക്കിയതായും ഇയാള്‍ ആരോപിച്ചു.

ഇരുവരും തമ്മില്‍ വഴക്കിടുന്ന ഒരു ശബ്ദസന്ദേശവും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു

മറ്റൊരു വീഡിയോയില്‍ യുവതി ശ്രീകാന്തിനൊപ്പം ജീവിക്കാൻ 5,000 രൂപ ആവശ്യപ്പെടുന്നതായും കേള്‍ക്കാം.

എന്നാല്‍, മാധ്യമങ്ങള്‍ക്ക് മുന്നില്‍ യുവതി ആരോപണം നിഷേധിച്ചു.

ശ്രീകാന്ത് തന്നെ വ്യാജ ആരോപണങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയാണെന്നാണ് യുവതിയുടെ പ്രതികരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  20 വർഷത്തെ കാത്തിരിപ്പ് അവസാനത്തിലേക്ക്; അബ്ദുൽ റഹീമിന്റെ ശിക്ഷാകാലാവധി നാളെ കഴിയും, പ്രതീക്ഷയോടെ കേരളം
[masterslider id="10"]

Related posts