വീണ്ടും മദ്യ വില ഉയരൻ സാധ്യത

ബെംഗളൂരു: കര്‍ണാടകയില്‍ മദ്യത്തിന് വില വീണ്ടും വർധിച്ചേക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം സൂചിപ്പിച്ചത്. 2025-26ലെ സംസ്ഥാന ബജറ്റ് അവതരണത്തിനിടെ മദ്യത്തിന്റെ വില പുനപരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ എക്‌സൈസ് നികുതി വരുമാനം 36,500 കോടി രൂപയായിരുന്നുവെന്നും അടുത്ത വര്‍ഷം 40,000 കോടിരൂപയാണ് ഈയിനത്തില്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.

  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി

സംസ്ഥാനത്തെ ബിയര്‍ വില വർധിപ്പിച്ചിരുന്നു. ജനുവരി 20 മുതലാണ് പുതുക്കിയ വില നിലവില്‍ വന്നത്. ഇതോടെ 650 മില്ലി ബിയറിന് 10 മുതല്‍ 45 രൂപവരെ വില കൂടിയിട്ടുണ്ട്. എക്സൈസ് വകുപ്പിലെ വരുമാനക്കുറവ് പരിഹരിക്കാനാണ് വില വര്‍ധനവ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം വില വര്‍ധന പ്രാബല്യത്തിലായതോടെ നേരത്തെ 100 രൂപയുണ്ടായിരുന്ന ബിയറിന് ഇപ്പോള്‍ 145 രൂപയായിട്ടുണ്ട്. 230 രൂപയ്ക്ക് ലഭിച്ചിരുന്ന ബിയറിന് 240 രൂപയാണ് നൽകേണ്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി കാത്തിരിപ്പില്ല; ബിഎംടിസിയിൽ വരുന്നു അപ്രതീക്ഷിത മാറ്റങ്ങൾ, വഴിയൊരുങ്ങി ഇ-വിപ്ലവത്തിന്! പുതിയ റൂട്ടുകൾ ഇവ
[masterslider id="10"]

Related posts