ബെംഗളൂരുവിൽ വിശ്വേശതീർത്ഥ മെമ്മോറിയൽ ആശുപത്രി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ബെംഗളൂരു: ബെംഗളൂരുവിലെ മാറത്തഹള്ളിയിൽ ശ്രീകൃഷ്ണ സേവാശ്രമ ട്രസ്റ്റ് നിർമ്മിച്ച ശ്രീ വിശ്വേശതീർത്ഥ സ്മാരക ആശുപത്രി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച ഷാ, ഇവിടെ ഉദ്ഘാടനം ചെയ്യപ്പെട്ട വിശ്വേശതീർത്ഥ മെമ്മോറിയൽ ആശുപത്രി “താങ്ങാനാവുന്ന ആരോഗ്യ സംരക്ഷണത്തിന്റെ” പുതിയ കേന്ദ്രമായിരിക്കുമെന്ന് പറഞ്ഞു.

  പോർട്ടർ ആപ്പിന് പൂട്ടുവീഴുമോ? പാസഞ്ചർ ഓട്ടോയിൽ ഗുഡ്സ് ഡെലിവറി; ബെംഗളൂരുവിൽ പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്

150 കിടക്കകളുള്ള ഈ ആശുപത്രിയിൽ 60 ശതമാനം കിടക്കകളും പാവപ്പെട്ടവർക്കായി നീക്കിവച്ചിരിക്കുന്നു, സിടി സ്കാൻ, എംആർഐ, ഡയാലിസിസ്, അൾട്രാസൗണ്ട് തുടങ്ങിയ മൾട്ടിസ്പെഷ്യാലിറ്റി സൗകര്യങ്ങളുമുണ്ട്.

വിശ്വേശതീർത്ഥ മെമ്മോറിയൽ ആശുപത്രിയുടെ ഉദ്ഘാടനത്തിന് ശേഷം മഠവുമായി ബന്ധപ്പെട്ട എല്ലാവരെയും ഷാ അഭിനന്ദിച്ചു.

ട്രസ്റ്റിന്റെ ക്ഷേമ പ്രവർത്തനങ്ങളെ പ്രശംസിച്ച കേന്ദ്രമന്ത്രി, പാവപ്പെട്ടവരുടെ ക്ഷേമത്തിനായി അവർ എപ്പോഴും പ്രവർത്തിക്കുമെന്ന് വിശ്വാസം പ്രകടിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts