പോലീസ് റൺ പരിപാടി; ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം

ബെംഗളൂരു: കർണാടക സ്റ്റേറ്റ് പോലീസ് റൺ പരിപാടിയുടെ രണ്ടാം പതിപ്പ് നടക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ വിവിധഭാഗങ്ങളിൽ ഞായറാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു.

രാവിലെ 6 മുതൽ 10 വരെയാണ് നിയന്ത്രണം. കെ.ആർ. സർക്കിളിൽ നിന്ന് വിധാന സൗധയിലേക്ക് പോകുന്ന വാഹനങ്ങൾ വഴിതിരിച്ചുവിടും. ബാലെകുന്ദ്രി സർക്കിളിൽ നിന്നും സി.ടി.ഒ ജംഗ്ഷനിൽ നിന്നും വിധാന സൗധയിലേക്ക് പോകുന്ന വാഹനങ്ങളും നിയന്ത്രിക്കും.

വിധാന സൗധയിലേക്ക് വാഹനങ്ങളൊന്നും അനുവദിക്കില്ല. ഓൾഡ് മദ്രാസ് റോഡ്, ഓൾഡ് എയർപോർട്ട് റോഡ് എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ ദേവാംഗ റോഡ്, ശാന്തിനഗർ, റിച്ച്മണ്ട് സർക്കിൾ എന്നിവിടങ്ങളിലേക്ക് വഴിതിരിച്ചുവിടും.

  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല

ഡോ. ബി.ആർ. അംബേദ്കർ റോഡ്, രാജ്ഭവൻ റോഡ്, കെ.ബി. റോഡ്, സാങ്കി റോഡ്, നൃപതുംഗ റോഡ്, എ.ജി. ഓഫീസ് മുതൽ ചാലൂക്യ സർക്കിൾ വരെ, ക്വീൻസ് റോഡ്, മ്യൂസിയം റോഡ് എന്നിവിടങ്ങളിൽ പാർക്കിംഗ് അനുവദിക്കില്ല.

എം.എസ്. ബിൽഡിംഗ് പാർക്കിംഗ് ഏരിയ, നെഹ്‌റു പ്ലാനറ്റോറിയത്തിനുള്ളിൽ, ഹൈക്കോർട്ട് പാർക്കിംഗ് ഏരിയ, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ഗ്രൗണ്ട്, ഫ്രീഡം പാർക്കിലെ മൾട്ടി ലെവൽ കാർ പാർക്കിംഗ്, ഗവൺമെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജ്, പിഡബ്ല്യുഡി ഓഫീസ് പരിസരം, കണ്ടീരവ സ്റ്റേഡിയം, ജ്ഞാന ജ്യോതി ഓഡിറ്റോറിയം പരിസരം, യുബി സിറ്റി (പെയ്ഡ് പാർക്കിംഗ്), ലെജിസ്ലേറ്റീവ് ഹൗസ് പാർക്കിംഗ്, ബെലകു ഭവന പരിസരം, കെആർ സർക്കിൾ, സർവേ വകുപ്പ് പരിസരം, കൃഷി വകുപ്പ് പരിസരം, ശേഷാദ്രി റോഡ്, സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഓഫീസ് പരിസരം, കെആർ സർക്കിൾ എന്നിവിടങ്ങളിൽ പാർക്കിംഗ് അനുവദിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയിലിൽ കഴിയുന്ന നടൻ ദർശനെ ഭാര്യയും മകനും സന്ദർശിച്ചു; കൂടിക്കാഴ്ച ക്യാമറയിൽ പകർത്തി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ
[masterslider id="10"]

Related posts