പീഡനശ്രമത്തിനിടെ ഗർഭിണിയെ ട്രെയിനിൽ നിന്നും തള്ളിയിട്ടു 

ചെന്നൈ: വെല്ലൂരില്‍ പീഡനശ്രമത്തിനിടെ യുവാവ് റെയില്‍വേ ട്രാക്കിലേക്ക് തള്ളിയിട്ട യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു.

ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചതായി ഡോക്ടർമാർ അറിയിച്ചു.

നാലു മാസം ഗർഭിണിയായ ആന്ധ്ര സ്വദേശിയെ വ്യാഴാഴ്ച രാത്രിയാണ്‌ യുവാവ് ട്രെയിനില്‍ നിന്ന് തള്ളിയിട്ടത്.

വെല്ലൂരിലെ സർക്കാർ ആശുപത്രിയില്‍ ചികിത്സയിലാണ് 36കാരി.

നാലുമാസം ഗർഭിണിയായ ആന്ധ്ര ചിറ്റൂർ സ്വദേശിക്ക് നേരേയായിരുന്നു ട്രെയിനില്‍ വച്ച്‌ കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ലൈംഗികാതിക്രമം നടന്നത്.

തിരുപ്പൂരിലെ വസ്ത്രനിർമാണ ശാലയില്‍ ടൈലറിങ് ജോലി ചെയ്യുന്ന 36കാരി തിരുപ്പതിയിലേക്കുള്ള ഇന്റർ സിറ്റി എക്സ്പ്രസില്‍ യാത്ര ചെയ്യുമ്പോഴാണ് സംഭവം.

  ആവശ്യം കോണ്ടമല്ല, കുട്ടികളെ; ലോക ഒന്നാം നമ്പർ ബ്രാൻഡായ ‘ഡ്യൂറെക്സിന്’ കർശന നിയന്ത്രണം ഏർപ്പെടുത്തി

ജോലാർപെട്ട സ്റ്റേഷനില്‍ നിന്ന് ട്രെയിൻ പുറപ്പെടാൻ തുടങ്ങുമ്പോള്‍ ഒരു യുവാവ് ലേഡീസ് കമ്പാർട്മെന്റിലേക്ക് ഓടിക്കയറി.

അബദ്ധത്തില്‍ ബോഗി മാറി കയറിയതാണെന്നാണ് യുവതി കരുതിയത്.

അടുത്ത സ്റ്റേഷനില്‍ ഇറങ്ങാം എന്ന് പറഞ്ഞ ഇയാള്‍ യുവതി ശുചിമുറിയിലേക്ക് പോയപ്പോള്‍ പിന്തുടർന്നെത്തി കയറിപിടിച്ചു.

അലറിക്കരഞ്ഞ യുവതി, തന്നെ വെറുതെ വിടണമെന്ന് അപേക്ഷിച്ചെങ്കിലും മദ്യലഹരിയില്‍ ആയിരുന്ന പ്രതി അലിവ് കാട്ടിയില്ല.

ചെറുക്കാൻ ശ്രമിച്ച യുവതിയെ കവനൂറിന് സമീപത്ത് വച്ച്‌ ഇയാള്‍ റെയില്‍വേ ട്രാക്കിലേക്ക് തള്ളിയിട്ടു.

ട്രാക്കില്‍ പരിക്കുകളോടെ കണ്ടെത്തിയ യുവതിയെ നാട്ടുകാർ വെല്ലൂരിലെ സർക്കാർ ആശുപത്രിയില്‍ എത്തിക്കുകയിരുന്നു.

  മൈക്ക് കിട്ടിയപ്പോൾ 'അനാട്ടമി' പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ 'പോസ്റ്റ്മോർട്ടം' ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്

യുവതിക്ക് കൈയ്ക്കും കാലിനും പൊട്ടലുണ്ട്. തലയിലും മുറിവേറ്റു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പ്രതിയായ ഹേമരാജിനെ രാവിലെ അറസ്റ്റ് ചെയ്തു.

കെവി കുപ്പത്തിന് സമീപം പൂഞ്ചോല എന്ന ഗ്രാമത്തില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

ദേശീയ വനിതാ കമ്മീഷൻ തമിഴ്നാട് പോലീസിനോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികൾക്ക് നംകീനും പാൽ ഉൽപ്പനങ്ങളും വാങ്ങി നൽകാറുണ്ടോ? എങ്കിൽ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഈ മുന്നറിയിപ്പ് നിങ്ങൾക്കുള്ളതാണ്
[masterslider id="10"]

Related posts