രൂക്ഷമായി ചില്ലറ പ്രശ്നം; ക്യുആർ കോ‍ഡ് ടിക്കറ്റ് തർക്കം പതിവ്; ബോധവൽക്കരണവുമായി ബിഎംടിസി …

ബെംഗളൂരു: ബസുകളിൽ ‍ക്യുആർ കോ‍ഡ് ടിക്കറ്റ് സംവിധാനം വ്യാപകമാക്കാൻ കണ്ടക്ടർമാർക്കു ബോധവൽക്കരണവുമായി ബിഎംടിസി.

ഡിജിറ്റൽ പേയ്മെന്റ് സ്വീകരിക്കാൻ‌ ബിഎംടിസി തീരുമാനിച്ചിട്ടും ജീവനക്കാർ ഇതിനു തയാറാകുന്നില്ലെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് നടപടി.

യാത്രക്കാർക്കു സൗകര്യപ്രദമായ രീതിയിൽ പണം നൽകാൻ അവസരമൊരുക്കും. പരാതികൾ ഉടൻ പരിഹരിക്കുമെന്നും അധികൃതർ അറിയിച്ചു.

വിമാനത്താവള റൂട്ടിലും ഐടി മേഖലയിലും ഉൾപ്പെടെ സർവീസ് നടത്തുന്ന ബസുകളിൽ ക്യുആർ കോഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

എന്നിട്ടും ഡിജിറ്റൽ പേയ്മെന്റ് സ്വീകരിക്കാൻ കണ്ടക്ടർമാർ വിസമ്മതിക്കുന്നതായി യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. കൃത്യമായ കാരണം വ്യക്തമാക്കാതെയാണ് നടപടി.

  നടൻ അജിത്കുമാറിന്റെ അമ്മ മരിച്ചു

ഇതോടെ ജീവനക്കാരും യാത്രക്കാരും തമ്മിൽ തർക്കവും പതിവായിട്ടുണ്ട്. 90% ബസുകളിലും ക്യുആർ കോഡുകൾ സ്ഥാപിച്ചതായി ബിഎംടിസി ചീഫ് ട്രാഫിക് മാനേജർ ജി.ടി.പ്രഭാകർ റെഡ്ഡി പറഞ്ഞു.

കണ്ടക്ടർമാരുടെ പക്കലുള്ള ടിക്കറ്റ് വെൻഡിങ് മെഷീനുകളിലെ ക്യുആർ കോഡുകൾ സ്കാൻ ചെയ്തും പണം നൽകാം.

ഓൺലൈൻ പേയ്മെന്റിലൂടെയുള്ള പ്രതിദിന വരുമാനം അധികം വൈകാതെ ഒരു കോടി രൂപ കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ബിഎംടിസി ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്തിയതോടെ ചില്ലറ പ്രശ്നവും രൂക്ഷമായിട്ടുണ്ട്. കുറഞ്ഞ നിരക്ക് 6 രൂപയായും ശരാശരി നിരക്ക് 20 രൂപയിൽ നിന്നു 23 രൂപയായും വർധിപ്പിച്ചതോടെയാണ് പ്രശ്നം. ചെറുകിട കടകൾ പോലും ഓൺലൈൻ പേയ്മെന്റ് സ്വീകരിക്കുന്ന സാഹചര്യത്തിൽ ബിഎംടിസിയും ഇതിലേക്കു മാറേണ്ടതുണ്ട്.

  കണ്ടെയിനറിന് പിന്നിൽ ഇവി ബൈക്കിടിച്ച് യാത്രികൻ സംഭവസ്ഥലത്ത് മരിച്ചു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത 5 ദിവസം ബെംഗളൂരുവിൽ കനത്ത മഴയ്ക്ക് സാധ്യത; വെള്ളക്കെട്ടിനും ശക്തമായ കാറ്റിനും മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
[masterslider id="10"]

Related posts