യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ 

ബെംഗളൂരു: യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

ചിക്കബെല്ലാപൂര താലൂക്കിലെ ഗുന്തപ്പനഹള്ളി വില്ലേജിലാണ് ഗർഭിണിയായ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

അംബേദ്കർ നഗറില്‍ താമസിക്കുന്ന അനുഷയാണ് (28) മരിച്ചത്.

യുവതി എട്ടുമാസം ഗർഭിണിയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

എട്ടു വർഷം മുമ്പ് ഹോസകോട്ടെ സ്വദേശിയുമായി വിവാഹിതയായ യുവതിക്ക് ഒരു മകളുണ്ടായിരുന്നു.

എന്നാല്‍, ഭർത്താവിന് പക്ഷാഘാതം വന്നതോടെ അനുഷ മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങി.

  ഗാന്ധി ബസാറിൽ പാർക്കിംഗ് സമുച്ചയത്തിന്റെ മറവിൽ നടന്നത് വൻ കച്ചവടമോ? ആഡംബര കാറുകൾ നിരന്നതോടെ കരാറുകാരന് നോട്ടീസ്!

കൂലിപ്പണി ചെയ്തുവരുന്നതിനിടെ അനുഷ ഗുന്തപ്പനഹള്ളി സ്വദേശിയായ പവനുമായി പരിചയപ്പെട്ട് സൗഹൃദത്തിലായി.

വിവാഹം കഴിക്കണമെന്ന് അനുഷ പവനില്‍ സമ്മർദം ചെലുത്തിയെങ്കിലും ജാതി വ്യത്യാസവും മുൻ വിവാഹവും ചൂണ്ടിക്കാട്ടി അനുഷയെ സ്വീകരിക്കാൻ പവന്റെ വീട്ടുകാർ തയാറായില്ല.

പവൻ തന്നെ ഭക്ഷണത്തില്‍ എലിവിഷം കലർത്തി കൊലപ്പെടുത്താൻ രണ്ടാഴ്ച മുമ്പ് ശ്രമിച്ചതായി യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു.

ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജായ ശേഷം ഇവർ ഒരുമിച്ചായിരുന്നു കഴിഞ്ഞിരുന്നത്.

  എൽദോസ് പീഡിപ്പിച്ചിട്ടില്ല, ഭീഷണിപ്പെടുത്തിയിട്ടുമില്ല; നെയ്യാറ്റിൻകര കോടതിയിൽ അതിജീവിതയുടെ മൊഴിമാറ്റം

സംഭവദിവസം രാത്രി ഇരുവരും മദ്യം കഴിച്ചിരുന്നു.

പിറ്റേന്ന് രാവിലെയാണ് അനുഷ ആത്മഹത്യ ചെയ്ത വിവരം പവൻ പോലീസിനെ അറിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ന് സംസ്ഥാനമൊട്ടാകെ കനത്ത മഴയ്ക്ക് സാധ്യത! എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
[masterslider id="10"]

Related posts