ഉത്തരേന്ത്യയില്‍ ദുരിതം വിതച്ച് കനത്ത പൊടിക്കാറ്റും മഴയും; 41 മരണം

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത ദുരിതം വിതച്ച് ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയിലും കൊടുങ്കാറ്റിലും 41 പേര്‍ മരിച്ചു. ശക്തമായ കാറ്റും മഴയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും തുടരാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര൦ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

ഉത്തർപ്രദേശിൽ മാത്രം 18 പേർ മരിച്ചു. ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി എട്ട് പേരും, പശ്ചിമബംഗാളിൽ ഒൻപത് പേരും മരിച്ചു. പൊടിക്കാറ്റിലും മഴയിലും അഞ്ച് പേരാണ് മരിച്ചത്. ന്യൂഡല്‍ഹി വിമാനത്താവളത്തിൽ മണിക്കൂറുകളോളം വൈകിയാണ് വിമാനങ്ങൾ സർവീസ് നടത്തിയത്.

  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ

രാജസ്ഥാനിലും മധ്യപ്രദേശിലും ഉത്തർപ്രദേശിലുമായി പൊടിക്കാറ്റിൽ കനത്ത നാശനഷ്ടങ്ങളുണ്ടായി. എഴുപതിലധികം പേർക്ക് പരിക്കേറ്റു. ഉത്തരാഖണ്ഡിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്.

ജമ്മു-കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിൽ  മണിക്കൂറിൽ 50 മുതൽ 70 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുവാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര൦ നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം ഡൽഹി, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ കനത്ത പൊടിക്കാറ്റും മഴയും ഉണ്ടാവുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

  റേണുകാസ്വാമി വധക്കേസ്: കന്നഡ നടൻ ദർശന്റെ ജയിൽവാസം ഒരു വർഷം പൂർത്തിയാകുന്നു;നാൾ വഴികൾ ഇങ്ങനെ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം
[masterslider id="10"]

Related posts