ഫലം വന്നില്ല, കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള അടി തുടങ്ങി!

ബെംഗളൂരു :നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ ഇനി മണിക്കൂറുകൾ മാത്രം, കൃത്യമായ ഒരു പ്രവചനവും നടത്താൻ കഴിയാതെ എക്സിറ്റ് പോളുകളും കളമൊഴിഞ്ഞു, ഇനി ജയിക്കുന്നവർക്കിടയിൽ ആരാണ് അടുത്ത മുഖ്യമന്ത്രി എന്നറിയാനുള്ള തർക്കങ്ങൾ മാത്രം.

ജഗദീഷ് ഷെട്ടർ, ഈശ്വരപ്പ,സദാനന്ദ ഗൗഡ, അനന്ത് കുമാർ തുടങ്ങിയവരുടെ മുഖ്യമന്ത്രി സ്ഥാനത്തിനുള്ള അവകാശവാദം മുളയിലേ നുള്ളിക്കൊണ്ട് തെരഞ്ഞെടുപ്പിന് മുൻപേ അമിത് ഷാ യെദിയൂരപ്പയെ മുന്നിൽ നിർത്തിയിരുന്നു.

എന്നാൽ കോൺഗ്രസ് കാമ്പിൽ സ്ഥിതി വ്യത്യസ്ഥമാണ്, പാർട്ടിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചാൽ സിദ്ധരാമയ്യയെ മാറ്റാൻ  അത്ര എളുപ്പമല്ല, എന്നാൽ ഏതെങ്കിലും നിലക്ക് ജനതാദളുമായി ചേർന്ന് ഭരിക്കേണ്ടി വന്നാൽ കാര്യങ്ങൾ മാറും.മുൻ ജനതാദളുകാരനായ സിദ്ധരാമയ്യയെ ദേവഗൗഡക്കും മക്കൾക്കും താൽപര്യമില്ല.

  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കപ്പിനും ചുണ്ടിനുമിടയിൽ സ്ഥാനം നഷ്ടപ്പെട്ട ജി പരമേശ്വര തന്നെയാണ് ഓട്ടത്തിൽ മുന്നിൽ തൊട്ടു ദളിത് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവും ഹൈക്കമാന്റിൽ കൃത്യമായ പിടിയുള്ള മല്ലികാർജുൻ ഖാർഗെയുമുണ്ട്.

ചില പ്രസ്താവനകള്‍ താഴെ.

“ആര്‍ക്കും അവസരം ലഭിക്കുന്നതിന് ഞാന്‍ എതിരല്ല.എം എല്‍ എ മാര്‍ക്ക് അവരുടെ അഭിപ്രായം പറയാം,കോണ്‍ഗ്രസ്‌ നേതൃത്വവും എം എല്‍ എ മാരും ചേര്‍ന്നാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്‌.” സിദ്ധരാമയ്യ,മുഖ്യമന്ത്രി.

  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം

“ദളിത്‌ നേതാവ് എന്നാ പരിഗണനയില്‍ സിദ്ധരാമയ്യ എനിക്ക് വേണ്ടി ത്യാഗം ചെയ്യേണ്ടതില്ല,മറിച്ചു മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ സ്ഥാനം ഏറ്റെടുക്കാം,മുഖ്യമന്ത്രി പദം ജാതി തിരിച്ചു വേര്‍ തിരിക്കേണ്ടത്‌ അല്ല” മല്ലികാര്‍ജുന്‍ ഖര്‍ഗെ ,ലോകസഭ പ്രതിപക്ഷ നേതാവ്.

“മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതം ചെയ്യുന്നു,എന്നാല്‍ എന്റെ സാധ്യതയെ കുറിച്ച് പറയാന്‍ താല്പര്യമില്ല” :ജി പരമേശ്വര ,കര്‍ണാടക പി സി സി അധ്യക്ഷന്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തലമുണ്ഡനം ചെയ്ത് നയൻതാര? തിരുപ്പതി ചിത്രങ്ങൾക്ക് പിന്നിലെ സത്യമെന്ത്
[masterslider id="10"]

Related posts