തിരുവനന്തപുരം : മാര്‍ച്ച് 22 നു മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ഡിഗ്രി വിദ്യാര്‍ത്ഥിനി ജെസ്ന മരിയ ജയിംസിന് വേണ്ടി കഴിഞ്ഞ ദിവസങ്ങളായി കര്‍ണ്ണാടകയില്‍ നടത്തി വന്ന തിരച്ചില്‍ അവസാനിപ്പിച്ചു പോലീസ് സംഘം മടങ്ങി ….തിരുവല്ല ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ മൂന്നായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത് …ബെംഗലൂരുവിലും ,തുടര്‍ന്ന്‍ മൈസൂരുവിലും തിരച്ചില്‍ നടത്തിയ സംഘം കേസിന് പുരോഗതിയൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് തിരച്ചില്‍ മതിയാക്കി മടങ്ങിയത് ..അതെ സമയം ജെസ്നയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് കേരള പോലീസ് രണ്ടു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് അറിയിച്ചു …ഡി ജി പി ലോക് നാഥ് ബെഹ്റയാണ് ഈ കാര്യം സ്ഥിതീകരിച്ചത് ..
ജെസ്നയെ കഴിഞ്ഞ ദിവസങ്ങളില്‍ ബെംഗലൂരു ഡയറി സര്‍ക്കിളിലെ സെന്റ് തോമസ് ചര്‍ച്ച് കീഴിലുള്ള ‘ആശ്വാസ് ഭവനില്‍ ‘ കണ്ടതായി . അവിടെയുള്ള ജോര്‍ജ്ജ് എന്ന ജീവനക്കാരന്‍ വിവരം നല്‍കിയിരുന്നു ..ഇതനുസരിച്ചു പോലീസ് അദ്ദേഹത്തില്‍ നിന്നും മൊഴി രേഖപ്പെടുത്തി ..തുടര്‍ന്ന്‍ സ്ഥാപനത്തിലെ സി സി റ്റിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവെങ്കിലും തുമ്പൊന്നും ലഭിച്ചില്ല …അതെ സമയം ബെംഗലൂരു നിം ഹാന്‍സ് ആശുപത്രി കേന്ദ്രീകരിച്ചും ജെസ്നയെയും മറ്റൊരു യുവാവിനെയും കണ്ടതായും വിവരം ലഭിച്ചിരുന്നു ..ഇവിടെ പരിക്കേറ്റ നിലയില്‍ പെണ്‍കുട്ടിയും യുവാവും ചികിത്സ തേടിയതായിട്ടായിരുന്നു മൊഴി ..!എന്നാല്‍ ജെസ്ന ഇവിടെ എത്തിയതിനും തെളിവുകള്‍ ഇല്ല … മൈസൂര് സിറ്റി കേന്ദ്രീകരിച്ചു കഴിഞ്ഞ ദിവസങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും
നിരാശയായിരുന്നു ഫലം …തൃശൂര്‍ സ്വദേശിയായ ഒരു യുവാവാണ് ജെസ്നയ്ക്ക് ഒപ്പമുള്ളതെന്നൊരു സൂചന അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട് ..വരും ദിവസങ്ങളില്‍ ഇതിനെ ചുറ്റിപറ്റിയും അന്വേഷണം നടക്കും …
ജെസ്നയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അന്വേഷണം നയിക്കുന്ന തിരുവല്ല ഡി വൈ എസ് പി യുടെ നമ്പരായ 9497990035 ല്‍ ബന്ധപ്പെടണമെന്നു അറിയിച്ചു …