ബെംഗളൂരുവിലെ യുവതിയുടെ കൊലപാതകം; പ്രതിക്കായി അന്വേഷണം കേരളത്തിലേക്കും

ബെംഗളൂരു: ഇന്ദിരാനഗറിലെ സര്‍വീസ് അപ്പാര്‍ട്ട്മെന്റില്‍ യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് ആരവിന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്.

കൊലപാതകം ആസൂത്രിതമാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇതോടെ യുവതിയുടെ ആൺ സുഹൃത്ത് കണ്ണൂര്‍ സ്വദേശി ആരവിനെ തിരഞ്ഞ് പോലീസ് കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കും.

അസം സ്വദേശിയും ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയുമായ മായ ഗൊഗോയി(25)യെയാണ് സര്‍വീസ് അപ്പാര്‍ട്ട്മെന്റില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

  മൊബൈൽ ആപ്പുകൾ വഴി ഫുഡ് ഡെലിവറിയിൽ വൻ ചതി; ന​ഗരത്തിലെ ബിഗ് ബാസ്‌ക്കറ്റും സ്വിഗ്ഗിയും ഉൾപ്പെടെ പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്!

ഒന്നിലധികം തവണ കുത്തേറ്റ നിലയിലാണ് മൃതശരീരം കാണപ്പെട്ടത്.

ഇരുവരും പ്രണയത്തിലായിരുന്നെന്നും മായ ഗൊഗോയിയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആരവ് യുവതിയുമായി അപ്പാർട്മെന്‍റിൽ എത്തിയതെന്നും പോലീസ് പറയുന്നു.

ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ മായ തയ്യാറായിരുന്നില്ല. ഇതാണ് കൊലപാതകത്തിലേയ്ക്കെത്തിയത്, ബെഗുളുരു ഈസ്റ്റ് ഡിസിപി ദേവരാജ് പറഞ്ഞു.

അപ്പാര്‍ട്ട്മെന്റില്‍ മുറിയെടുക്കാന്‍ ഇരുവരും ഒരുമിച്ചെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

തുടര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് കടന്നുകളഞ്ഞതായാണ് പോലീസ് പറയുന്നത്. ആരവ് ആണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് ആദ്യമേ സംശയിച്ചിരുന്നു.

  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം

യൂട്യൂബ് കണ്ടന്റ് ക്രിയേറ്റര്‍കൂടിയായിരുന്നു കൊല്ലപ്പെട്ട മായ ഗൊഗോയി. ഫാഷന്‍, ഫുഡ് ചാലഞ്ചുകളും ദൈനംദിന ജീവിതവുമടങ്ങിയ ഉള്ളടക്കങ്ങളായിരുന്നു അവര്‍ യൂട്യൂബ് വീഡിയോയില്‍ അവതരിപ്പിച്ചിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
[masterslider id="10"]

Related posts