ചാമുണ്ഡീ ദേവിക്ക് സ്വർണരഥം പണികഴിപ്പിച്ച് നൽകുമെന്ന് സംസ്ഥാന സർക്കാർ 

Siddaramaiah

ബെംഗളൂരു : മൈസൂരുവിലെ ചാമുണ്ഡിമലയിലെ ക്ഷേത്രത്തിൽ ചാമുണ്ഡീദേവിക്ക് സ്വർണരഥം പണികഴിപ്പിക്കാനൊരുങ്ങി കർണാടക സർക്കാർ.

ഇതിനുള്ള പദ്ധതി തയ്യാറാക്കി സമർപ്പിക്കാൻ ഹിന്ദു റിലിജസ് എൻഡോവ്‌മെന്റ് വകുപ്പിന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകി. മരത്തിൽ നിർമിച്ച രഥമാണ് നിലവിലുള്ളത്.

100 കോടിയോളം രൂപ ചെലവിലായിരിക്കും സ്വർണരഥ നിർമാണം. പദ്ധതി യാഥാർഥ്യമായാൽ അടുത്ത വർഷത്തെ മൈസൂരു ദസറയ്ക്ക് ചാമുണ്ഡീദേവിയെ എഴുന്നള്ളിക്കുക സ്വർണരഥത്തിലായിരിക്കും.

  വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാൻ ക്ഷേത്രത്തിൽ മൃത്യുഞ്ജയഹോമം, ഗണപതിഹോമം പൂജകൾ

നിയമനിർമാണ കൗൺസിൽ അംഗം ദിനേഷ് ഗൂളിഗൗഡ നൽകിയ നിവേദന പ്രകാരമാണ് മുഖ്യമന്ത്രി നടപടി സ്വീകരിച്ചത്.

രഥം നിർമിക്കാൻ ഭക്തജനങ്ങളുടെ സംഭാവനകൂടി സ്വീകരിക്കാമെന്ന് ദിനേഷ് നിർദേശിച്ചിരുന്നു. ഇപ്പോഴുള്ള രഥം 1982-ൽ നിർമിച്ചതാണ്.

കോയമ്പത്തൂരിലെ ഭക്തരാണ് ഇത് നിർമിച്ചത്. കാലപ്പഴക്കത്താൽ ഇതിന് ക്ഷയം സംഭവിച്ചിട്ടുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഖജനാവ് കാലിയെന്ന് പറഞ്ഞവർ കാണുക! പിണറായി സർക്കാർ പടിയിറങ്ങുമ്പോൾ ബാക്കിവെച്ച ആ 'വലിയ തുക' എത്ര എന്നതിന്റെ കണക്ക് പുറത്ത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts