കർണാടക ആർടിസി ശബരിമല ഐരാവത് സ്പെഷ്യൽ 29 മുതൽ 

ബെംഗളൂരു: ശബരിമല തീർത്ഥാടകർക്കായി കർണാടക ആർടിസി ബെംഗളൂരുവിൽ നിന്ന് പമ്പയിലേക്ക് നവംബർ 29 മുതൽ ഐരാവത് എസി ബസ് സ്പെഷ്യൽ സർവീസ് ആരംഭിക്കും.

ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ അടുത്ത ദിവസം തുടങ്ങും.

മകരവിളക്ക് കഴിയുന്നത് വരെ സർവീസ് തുടരും.

ഉച്ചക്ക് 1.50 ന് ശാന്തിനഗർ ബസ് ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ബസ് സാറ്റ്ലൈറ്റ് (2.30)മൈസൂരു (5.35), ബത്തേരി, കോഴിക്കോട്, തൃശൂർ, എരുമേലി വഴി രാവിലെ 6.45 ന് നിലയ്ക്കലിൽ എത്തും.

  'ഫുട്പാത്തുകളുടെ ടിൻഡർ' ആപ്പുമായി ബെംഗളൂരുവിലെ കൗമാരക്കാരൻ; ആപ്പ് നിർമിച്ചത് ഇക്കാര്യം അറിയാൻ

തിരിച്ച് വൈകുന്നേരം 5 മണിക്ക് നിലയ്ക്കലിൽ നിന്ന് പുറപ്പെട്ട് രാവിലെ 10 മണിക്ക് ബെംഗളൂരുവിൽ എത്തും.

തിരക്ക് കൂടുന്നതോടെ വാരാന്ത്യങ്ങളിൽ ഒരു സർവീസ് ആരംഭിക്കുമെന്ന് കർണാടക ആർടിസി കേരള മേഖല ഓഫീസർ അറിയിച്ചു.

മൈസൂരുവിൽ നിന്നും റിസർവേഷൻ സൗകര്യം ഉണ്ടാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെയ് 20-ന് മരുന്ന് കിട്ടില്ല! കേരളത്തിന് പിന്നാലെ സംസ്ഥാനത്ത് 'മെഡിക്കൽ ബന്ദ്'; കാരണം ഇത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തെ ഗതാഗത ജീവനക്കാർക്ക് വേതന പരിഷ്കരണം; ശമ്പളത്തിൽ 12.50 ശതമാനം വർദ്ധനവ്
[masterslider id="10"]

Related posts

Click Here to Follow Us