തുലാവർഷമെത്താൻ മണിക്കൂറുകൾ മാത്രം; അതിശക്തമായ മഴ ​മുന്നറിയിപ്പ്, കേരള തീരത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ രാജ്യത്ത്‌ നിന്ന് കാലവർഷം പൂർണ്ണമായും വിടവാങ്ങാൻ സാധ്യത.

ഇന്നോ നാളെയോ ആയി തെക്ക് കിഴക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിച്ചേക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മധ്യ അറബിക്കടലിൽ തീവ്ര ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ന്യൂനമർർദ്ദം ഒമാൻ തീരത്തേക്ക് നീങ്ങി അടുത്ത 12 മണിക്കൂറിനുള്ളിൽ ശക്തി കൂടിയ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

തീവ്ര ന്യൂനമർദ്ദത്തിൽ നിന്ന് തെക്കൻ കേരളം വഴി കോമറിൻ മേഖല വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതചൂഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു.

  ഇതാണോ നീതി? നമ്മുടെ ജീവിതത്തിന് വിലയില്ലേ?: റാപ്പിഡോ അപകടം മൂലമുണ്ടായ നരകയാതനകൾ സാനി കൃഷ്ണ വെളിപ്പെടുത്തുന്നു!

നാളെയോടെ ശക്തി കൂടിയ ന്യൂനമർദ്ദമായി മാറി തുടർന്നുള്ള 2 ദിവസം വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ആന്ധ്രാ തീരത്തിന്‍റെ മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. കേരളത്തിൽ ഒരാഴ്ച വ്യാപകമായി മഴ ലഭിക്കും.

കേരള തീരത്ത് ഇന്ന് (15/10/2024) പുലർച്ചെ 5:30 മുതൽ നാളെ (16/10/2024) രാത്രി 11:30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്.

  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!

കേരള തീരത്തിന് റെഡ് അലേർട്ട് ആണ് INCOIS പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടി കന്യാകുമാരി, തീരങ്ങളിലും ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദുരന്തഭൂമിയിലും ക്രൂരത; കെഎസ്ആർടിസി ബസ് അപകടത്തിനിടെ പണവും കവർന്നു; അപകടത്തിന് കാരണമായത് പ്രധാനമായും ഈ രണ്ട് കാര്യങ്ങൾ
[masterslider id="10"]

Related posts