വ്യവസായി മുംതാസ് അലിയുടെ മരണത്തിന് പിന്നിൽ ഹണി ട്രാപ്പെന്ന് പോലീസ് സംശയം 

ബെംഗളൂരു: പ്രമുഖ വ്യവസായി മുംതാസ് അലി ജീവനൊടുക്കിയതിന് പിന്നില്‍ ഹണിട്രാപ്പാണെന്ന് സംശയിച്ച്‌ പോലീസ്.

മുംതാസ് അലിയെ ഒരു കൂട്ടം ആളുകള്‍ നിരന്തരം ബ്ലാക്ക്‌മെയില്‍ ചെയ്തിരുന്നതായി കുടുംബം സംശയിക്കുന്നു.

ജൂലൈ മുതല്‍ ഇവർ 50 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെങ്കിലും ഭീഷണിപ്പെടുത്തുന്നത് തുടരുകയാണെന്ന് കുടുംബം പറയുന്നു.

റഹ്മത്ത് എന്ന സ്ത്രീയാണ് ഹണിട്രാപ്പിന് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല

കുടുംബം നല്‍കിയ പരാതിയില്‍ മുഖ്യപ്രതിയായ റഹ്മത്ത്, കൂട്ടാളികളായ അബ്ദുള്‍ സത്താർ, ഷാഫി, മുസ്തഫ, ഷോയിബ്, സിറാജ് എന്നിവർക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മുംതാസ് അലിയുടെ മൃതദേഹം ഫാല്‍ഗുനി നദിയില്‍ നിന്നാണ് കണ്ടെടുത്തത്. ഇന്നലെ കുളൂർ പാലത്തിന് സമീപം മുംതാസ് അലിയുടെ കാർ കണ്ടെടുത്തതിനെ തുടർന്നാണ് തിരച്ചില്‍ ആരംഭിച്ചത്.

മുൻ എംഎല്‍എ മൊഹിയുദ്ദീൻ ബാവയുടെ സഹോദരനായിരുന്നു മുംതാസ് അലി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രഭാതസവാരിക്കിറങ്ങിയ പെൺകുട്ടി നിമിഷങ്ങൾക്കകം അപ്രത്യക്ഷയായി; മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുളളിൽ
[masterslider id="10"]

Related posts