മദ്യപിച്ച് തർക്കം; മധ്യവയസ്കനെ 27 കാരൻ കുത്തിക്കൊന്നു 

ബെംഗളൂരു: മദ്യപിച്ച്‌ കാലില്‍ ചവിട്ടിയതിന്റെ പേരിൽ തുടങ്ങിയ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. 52 കാരനെ 27കാരൻ കുത്തിക്കൊന്നു. ബെംഗളൂരുവിലാണ് സംഭവം. മൂർത്തി എന്ന 52കാരനാണ് കൊല്ലപ്പെട്ടത്.

ഇയാളുടെ അയല്‍വാസിയായ 27കാരൻ കീർത്തിയാണ് സംഭവ ത്തില്‍ അറസ്റ്റിലായത്.

ബെംഗളൂരുവിലെ സൊന്നേനഹള്ളിയിലെ താമസക്കാരാണ് ഇരുവരും.

പിതൃ പക്ഷ ചടങ്ങുമായി ബന്ധപ്പെട്ട് മൂർത്തിയുടെ സഹോദരൻ അയാളുടെ വീട്ടില്‍ വച്ച്‌ ഒരു പാർട്ടി നടത്തിയിരുന്നു.

ഇതിലേക്ക് കീർത്തിയും മൂർത്തിയും അടക്കമുള്ളവർ എത്തിയിരുന്നു. മദ്യപിച്ച്‌ ലക്കുകെട്ടിരിക്കെ നടക്കുന്നതിനിടയില്‍ മൂർത്തി കീർത്തിയുടെ കാലില്‍ ചവിട്ടിയിരുന്നു.

  ദുരഭിമാനക്കൊല; പ്രണയത്തിന്റെ പേരിൽ പതിനേഴുകാരിയായ മകളെ അച്ഛൻ കൊലപ്പെടുത്തി

മദ്യ ലഹരിയില്‍ ആയിരുന്ന കീർത്തി ഇതിനേ ചൊല്ലി 52കാരനുമായി തർക്കത്തിലായി.

വാക്കേറ്റം തണുപ്പിക്കാൻ ഒപ്പമുണ്ടായിരുന്നവർ ശ്രമിച്ചതോടെ കീർത്തി വീട്ടില്‍ നിന്ന് പുറത്ത് പോയി.

അല്‍പനേരത്തിനുള്ളില്‍ മടങ്ങി എത്തിയ കീർത്തി മൂർത്തിയെ കത്തിവച്ച്‌ ആക്രമിക്കുകയായിരുന്നു.

കുത്തേറ്റ് 52കാരൻ നിലത്ത് വീണതോടെ യുവാവ് സംഭവ സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു. ഇയാളെ പോലീസ് പിന്നീട് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി.

കീർത്തി ഓണ്‍ലൈനില്‍ വാങ്ങിയ കത്തി ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് ആരോപിക്കുന്നത്.

  കണ്ണൂർ സ്വദേശിയായ യുവതിയെ ബെംഗളൂരുവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

സംഭവത്തില്‍ കൊലപാതകത്തിനാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നേരത്തെ മൂർത്തിയും കീർത്തിക്കും ഇടയില്‍ സാമ്പത്തിക ഇടപാടിനെ ചൊല്ലി തർക്കം നില നിന്നിരുന്നതായാണ് ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു
[masterslider id="10"]

Related posts