അങ്കണവാടി കെട്ടിട മേൽക്കൂരയുടെ കോൺക്രീറ്റ് ഇളകി വീണ് 4 കുട്ടികൾക്ക് പരിക്ക്

ബെംഗളൂരു : കൊപ്പള ജില്ലയിലെ ഗംഗാവതി നഗരത്തിൽ മെഹബൂബ് നഗറിൽ അങ്കണവാടി കെട്ടിടത്തിൻ്റെ കോൺക്രീറ്റ് മേൽക്കൂര വീണ് നാല് കുട്ടികൾക്ക് പരിക്ക്.

മഹ്ബൂബ് നഗറിലെ 11-ാം നമ്പർ അങ്കണവാടിയുടെ കോൺക്രീറ്റ് മേൽക്കൂരയാണ് അടർന്നുവീണത്.

ഇന്നലെ രാവിലെ 20ലധികം കുട്ടികൾ അങ്കണവാടിയിൽ എത്തിയിരുന്നു. എന്നാൽ രാവിലെ 10.30ഓടെയാണ് കോൺക്രീറ്റ് അടർന്നുവീണത്.

  മഴയിൽ മുങ്ങി ബെംഗളൂരു ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്, ദുരിതത്തിലായി ജനജീവിതം

ഇതുമൂലം നാലു കുട്ടികളുടെ തലയ്ക്കും കാലിനും പരിക്കേറ്റു. മെഹബൂബ് നഗറിലെ അമൻ, മൻവിത്, മദൻ, സുരക്ഷ എന്നിവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റ കുട്ടികളെ ഗംഗാവതി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിഞ്ഞതോടെ നഗരസഭാധ്യക്ഷയും അംഗങ്ങളും ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി പരിശോധന നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുമകൂരു ഇനി ഇങ്ങനെ അറിയപ്പെടും; പ്രഖ്യാപനവുമായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts