ശ്രദ്ധിക്കുക ഒരു മണിക്കൂറിനുള്ളില്‍ ബെംഗളൂരു-മൈസൂരു ഹൈവേ കടക്കരുത്, പണി കിട്ടും

ബെംഗളൂരു: വിശാലമായ ബെംഗളൂരു-മൈസൂരു ഹൈവേ, വാഹനവുമായി എത്തിയാല്‍ ആർക്കായാലും കാലൊന്നു കൊടുത്ത് 100-110 സ്പീപിഡില്‍ പറക്കാൻ തോന്നും.

നീണ്ടുകിടക്കുന്ന ഹൈവേ യാത്രയില്‍ വേഗം കൂടുന്നത് പലരും അറിയാറില്ല, കേരളം അല്ലല്ലോ എന്ന് കരുതി വണ്ടി പറപ്പിക്കുന്നവരും ഏറെയാണ്.

എന്നാല്‍ ഇനി സൂക്ഷിച്ചോ, ഇനി അമിത വേഗതയില്‍ വാഹനമോടിച്ചാല്‍ എട്ടിന്‍റെ പണി കിട്ടും. അമിത വേഗക്കാരെ പൊക്കാൻ പൊലീസ് സ്ഥാപിച്ച ക്യാമറകള്‍ പണി തുടങ്ങി.

മലയാലികളടക്കം നിരവധി പേർക്ക് കനത്ത ഫൈൻ ചുമത്തിയിരിക്കുകയാണ് പൊലീസ്. ക്യാമറ സ്ഥാപിച്ചതിന് ശേഷം ഓഗസ്റ്റ് 26 വരെ 89,200 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്.

  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും

ഒരു മണിക്കൂറിനുള്ളില്‍ കി.മീ. 100 കിലോമീറ്ററാണ് ഈ പാതയിലെ വേഗപരിധി. വിശാലമായ റോഡ് കണ്ട് വേഗത കൂട്ടി ഒരു മണിക്കൂറിനുള്ളില്‍ ബെംഗളൂരു-മൈസൂരു ഹൈവേ കടന്നാല്‍ പിന്നാലെ പിഴ ചുമത്തി നോട്ടീസും വരും.

100 കിലോമീറ്ററാണ് ബെംഗളൂരു-മൈസൂരു ഹൈവേയില്‍ അനുവദനീയമായ വേഗപരിധി. 100 മുതല്‍ 130 കിലോമീറ്റര്‍വരെ വേഗം വന്നാല്‍ പിഴ ഈടാക്കും.

1,000 രൂപയാണ് അമിത വേഗതയ്ക്ക് പിഴ. 130 കിലോമീറ്ററിനുമുകളില്‍ പോയാല്‍ കേസ് രജിസ്റ്റർ ചെയ്യും. ഓവർ സ്പീഡുകാരെ പൊക്കാനായി വിവിധ ഭാഗങ്ങളിലായി 60 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.

  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ

ഇതില്‍ 48 ക്യാമറകള്‍ ഓട്ടോമാറ്റിക് നമ്ബർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) ക്യാമറകളാണ്. ഈ ക്യാമറകള്‍ വഴി 34,126 ഓവർ സ്പീഡ് കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പിഴ ചുമത്തിയാല്‍ വാഹന ഉടമയുടെ രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്ബറിലേക്ക് എസ്‌എംഎസ് വഴിയുള്ള ചലാനുകള്‍ എത്തും.

89,200 കേസുകളെടുത്തിട്ടും ഇതുവരെ 5,300 പേർ മാത്രമാണ് പിഴ അടച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്ത പാതയില്‍ അതിവേഗവും ട്രാഫിക് വയലേഷനും കാരണം അപകടങ്ങള്‍ വർധിക്കുന്നുവെന്നാണ് റിപ്പോർട്ടുകള്‍.

  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി

2023 മാര്‍ച്ച്‌ 12-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഹൈവേ ഉദ്ഘാടനം ചെയ്തത്.

ഏപ്രില്‍, മെയ് മാസങ്ങളില്‍ മൂന്ന് പേർ വീതവും ജൂണില്‍ ഒമ്ബതും ജൂലൈയില്‍ ആറ് പേരും ഓഗസ്റ്റ് 26 വരെ രണ്ട് പേരും അപകടങ്ങളില്‍ റോഡില്‍ ബെംഗളൂരു-മൈസൂരു ഹൈവേയില്‍ മരണപ്പെട്ടിട്ടുണ്ട്.

← Back

Thank you for your response. ✨

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts