വനിതാ പി.ജി.കളിൽ നിയന്ത്രണം കടുപ്പിച്ചു; ഇനി 6 മാസത്തിലൊരിക്കൽ പരിശോധന; മാർഗനിർദേശങ്ങൾ ഇങ്ങനെ

ബെംഗളൂരു : ബെംഗളൂരുവിൽ അടുത്തിടെ പെയിങ് ഗസ്റ്റ് (പി.ജി.) സ്ഥാപനത്തിൽ യുവതി കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ വനിതാ പി.ജി.കൾക്ക് മാർഗനിർദേശങ്ങളുമായി ബെംഗളൂരു കോർപ്പറേഷൻ.

  • പ്രവേശനകവാടത്തിലും പുറത്തേക്കുള്ള വാതിലിലും സി.സി.ടി.വി. ക്യാമറകൾ വേണമെന്നതാണ് പ്രധാന നിബന്ധന. സി.സി.ടി.വി. ദൃശ്യങ്ങൾ സൂക്ഷിച്ചുവെക്കണം.
  • പി.ജി.യിൽ താമസിക്കുന്ന ഓരോരുത്തർക്കും കുറഞ്ഞത് 70 ചതുരശ്രയടി സ്ഥലം ലഭ്യമാക്കണമെന്നും നിർദേശമുണ്ട്.
  • പി.ജി.യിൽ എത്രപേരെ താമസിപ്പിക്കാമെന്നതിന്റെ അടിസ്ഥാനത്തിലാണ് ലൈസൻസ് അനുവദിക്കുക. അമിതമായി ആളുകളെ താമസിപ്പിക്കുന്നത് ഒഴിവാക്കാനാണിത്.
  • നഗരത്തിലെ എല്ലാ പെയിങ് ഗസ്റ്റ് സ്ഥാപനങ്ങളും ബി.ബി.എം.പി. ആക്ട് 2020-ന്റെ 305-ാം വകുപ്പുപ്രകാരം ലൈസൻസ് പുതുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
  • പി.ജി. ഉടമകൾ നിബന്ധനകൾ ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കും.
  ബെംഗളുരുവിൽ മോദിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട വഴിയില്‍ സ്ഫോടകവസ്തുക്കൾ കണ്ടെത്തി;

മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ ആറുമാസം കൂടുമ്പോഴും സോണൽ ഹെൽത്ത് ഓഫീസർമാർ, മെഡിക്കൽ ഓഫീസർമാർ, സീനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ പരിശോധന നടത്തും.

കഴിഞ്ഞ മാസം കോറമംഗലയിൽ ബിഹാർ സ്വദേശിനിയെ പി.ജി. മുറിയിലെത്തി യുവാവ് കുത്തിക്കൊലപ്പെടുത്തിയിരുന്നു. ഇതിനുശേഷം വനിതാ പി.ജി.കളിൽ സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യമുയർന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടയർ പൊട്ടിത്തെറിച്ചു: മൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേയിൽ പിക്കപ്പ് ട്രക്ക് മറിഞ്ഞു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോക്രോച്ച് പാർട്ടിക്ക് പിന്തുണയുമായി പിണറായി വിജയൻ
[masterslider id="10"]

Related posts