അർജുനായുള്ള തിരച്ചിൽ; ഗംഗാവലി പുഴയിൽ പുതിയ സിഗ്നൽ ലഭിച്ചതായി ദൗത്യസംഘം

ബെംഗളൂരു: അർജുന് വേണ്ടിയുള്ള തിരച്ചിലിനിടെ മറ്റൊരു സ്ഥലത്ത് നിന്നു കൂടി സിഗ്നല്‍ ലഭിച്ചതായി ദൗത്യസംഘം.

ഗംഗാവാലി നദിയുടെ മദ്ധ്യഭാഗത്തായുളള മൻകൂനയില്‍ നിന്നാണ് പുതിയ സിഗ്നല്‍.

നദിയ്ക്ക് കുറുകെ പരിശോധന നടത്തുന്ന ഐ ബോർഡ് ഡ്രോണിനാന് സിഗ്നല്‍ ലഭിച്ചത്.

മണ്ണിടിച്ചില്‍ ഉണ്ടായതിന് ശേഷമാണ് നദിയുടെ മദ്ധ്യഭാഗത്തായി മൻകൂന രൂപപ്പെട്ടത്.

ഇവിടെ നിന്നും ലഭിച്ച സിഗ്നല്‍ എന്തിന്റേതാണെന്ന് വ്യക്തമല്ല. അർജുന്റെ ട്രക്കിനൊപ്പം മറ്റ് വാഹനങ്ങളും മണ്ണിടിച്ചിലില്‍ അകപ്പെട്ടിരുന്നു.

  സംസ്ഥാനത്ത് ഹിജാബ് നിരോധനം പിൻവലിച്ചു; ക്ലാസ് മുറികളിൽ ആചാരപരമായ വസ്ത്രങ്ങൾ ധരിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവ്

അതിലേതെങ്കിലും വാഹനത്തിന്റെ ഭാഗമാകാം എന്നാണ് സംശയിക്കുന്നത്.

മണ്ണിടിച്ചിലില്‍ തകർന്ന മൊബൈല്‍ ടവറിന്റെ ഭാഗമാകാനും സാദ്ധ്യതയുണ്ട്. സിഗ്നല്‍ ലഭിച്ച സ്ഥലത്ത് നിരീക്ഷണം തുടരുകയാണ്.

അതേസമയം ദൗത്യസംഘം നദിയില്‍ തന്നെ തുടരുകയാണ്. ശക്തമായ അടിയൊഴുക്കിനെ തുടർന്ന് ഇവർക്ക് ഇതുവരെ നദിയ്ക്കുള്ളിലേക്ക് ഇറങ്ങാൻ കഴിഞ്ഞിട്ടില്ല.

അടിയൊഴുക്ക് ശക്തമായി തന്നെ തുടരുന്ന സാഹചര്യത്തിലാണ് ഇറങ്ങാൻ കഴിയാതിരിക്കുന്നത്.

അർജുന്റെ ലോറി ലോഹ കൊളുത്തുകള്‍ ഘടിപ്പിച്ച്‌ പുറത്തെത്തിക്കാനാണ് ശ്രമം.

ഇന്നലെ മുതലാണ് തലകീഴായി കിടക്കുന്ന ലോറി പുറത്തെത്തിക്കാൻ ശ്രമം തുടങ്ങിയത്.

  സംസ്ഥാനത്ത് അടുത്ത 48 മണിക്കൂർ കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ 17 ജില്ലകളിൽ യെല്ലോ അലേർട്ട്

ഇന്നലെ ലോറിയ്ക്ക് സമീപം എത്തി എങ്കിലും ക്യാബിൻ പപിശോധിക്കാൻ സംഘത്തിന് കഴിഞ്ഞിരുന്നില്ല.

ഇതേ തുടർന്ന് ഇവർ തിരികെ മടങ്ങുകയായിരുന്നു. ഇന്ന് രാവിലെ വീണ്ടും ക്യാബിന് സമീപം എത്താൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു.
[masterslider id="10"]

Related posts