വിദ്വേഷം പ്രചരിപ്പിച്ചതിന്റെ പേരിൽ ഡോക്ടർക്കെതിരെ കേസ് 

ബെംഗളൂരു: വിദ്വേഷം പ്രചരിപ്പിച്ചതിന്റെ പേരിൽ ഉഡുപ്പിയില്‍ ഡോക്ടർക്കെതിരെ കേസ്.

ബ്രഹ്മാവാരയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോ.ഉപാധ്യായ്ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ലോകത്തില്‍ നിന്നും തുടച്ചുനീക്കണമെന്ന് ആഗ്രഹിക്കുന്ന ഒന്ന് എന്താണെന്ന ചോദ്യത്തിന്

മുസ്ലിം വിഭാഗം എന്നായിരുന്നു സമൂഹമാധ്യമമായ എക്സില്‍ ഉപാധ്യായുടെ പ്രതികരണം.

പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് ഡോകടർക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്.

പിന്നാലെ ഉപാധ്യായ് തന്റെ എക്സ് അക്കൗണ്ടിന്റെ പേര് മാറ്റുകയും ട്വീറ്റ് നീക്കം ചെയ്യുകയും ചെയ്തിരുന്നു.

  ദുരഭിമാനക്കൊല; പ്രണയത്തിന്റെ പേരിൽ പതിനേഴുകാരിയായ മകളെ അച്ഛൻ കൊലപ്പെടുത്തി

തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നായിരുന്നു വിമർശനങ്ങള്‍ക്ക് ഡോക്ടറുടെ മറുപടി.

താൻ എക്സ് ഉപയോഗിക്കുന്നത് ഏറെ മാസങ്ങളായി നിർത്തിയിരുന്നു.

അനാവശ്യമായ ചില പരാമർശങ്ങള്‍ അക്കൗണ്ടില്‍ നടന്നതായി ശ്രദ്ധയില്‍പ്പെട്ടു.

അക്കൗണ്ട് ഇത്ര കാലവും മറ്റാരോ ഉപയോഗിക്കുകയായിരുന്നുവെന്ന് ആരോപിച്ച ഡോക്ടർ ക്ഷമാപണവും നടത്തിയിരുന്നു.

കുറിപ്പിന് പിന്നാലെ ഉപാധ്യായ് മുൻപ് പങ്കുവെച്ച ഇസ്ലാം വിരുദ്ധ പരാമർശങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു.

ഡോക്ടറായ വ്യക്തി മുന്നോട്ടുവെക്കുന്ന ഇസ്ലാം വിരുദ്ധത ഭയാനകമാണെന്നും ഇത്തരത്തില്‍ ചിന്തിക്കുന്ന ഒരു വ്യക്തിക്ക് എങ്ങനെയാണ് തന്റെ മുമ്പിലെത്തുന്ന രോഗികള്‍ക്ക് കൃത്യമായ ചികിത്സ നല്‍കാനാവുകയെന്നും എക്സില്‍ ചിലർ ചോദിച്ചു.

  കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റിരുന്ന ഭർത്താവും മരിച്ചു

സംഭവത്തില്‍ ഉഡുപ്പി ജില്ലാ പോലീസ് യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്.

കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗൃഹലക്ഷ്മി പദ്ധതിയിലെ 5000 കോടി എവിടെ ? സിദ്ധരാമയ്യ കസേരയൊഴിയും മുൻപ് ആ രഹസ്യം പുറത്തുവിടണം; കടുത്ത ആവശ്യവുമായി ബിജെപി
[masterslider id="10"]

Related posts