കുതിച്ചുയരുന്ന വേനല്‍ ചൂടിനു പിന്നാലെ കൊതുക് ശല്യവും രൂക്ഷം : ആകെ വലഞ്ഞു ‘ഉദ്യാന നഗരി ‘

ബെംഗലൂരു : ‘കൂളിംഗ് സിറ്റി’ എന്ന പ്രയോഗമൊക്കെ പണ്ടായിരുന്നുവെങ്കിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുളിര്‍മയുള്ള ഒരു ഹരിതാപഭംഗിയും അധികം ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാത്തതുമൊക്കെ ബെംഗലൂരുവിന്റെ അസ്തമിക്കാത്ത പ്രതീക്ഷകള്‍ തന്നെയായിരുന്നു  ..എന്നാല്‍ ഈ അടുത്ത് വര്‍ദ്ധിച്ചു വരുന്ന കൊതുക് ശല്യം നിമിത്തം ആകെ പൊറുതി മുട്ടിയിരിക്കുക തന്നെയാണ് നിവാസികള്‍ ..
 
പൊതുസ്ഥലത്ത് കുമിഞ്ഞു കൂടുന്ന ചപ്പു ചവറുകളും , താറുമാറായ മാലിന്യ നിര്‍മ്മാര്‍ജ്ജനവുമൊക്കെതന്നെയാണ് കൊതുകള്‍ പെരുകുന്നതിന്റെ പ്രധാന കാരണമെന്നാണ് ചൂണ്ടികാട്ടുന്നത് ..അടുത്തുണ്ടായ വേനല്‍ മഴകളില്‍ ,ഒഴുകി പോവാതെ കെട്ടി കിടക്കുന്ന ജലം ഓടകളിലും മറ്റും നഗരത്തില്‍ പലയിടത്തും ദൃശ്യമാണ്.. അടുത്തിടെ ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടികാട്ടി ‘ഫ്യുമിഗേഷന്‍ ‘ രീതിയും ബി ബി എം പി പലയിടത്തും നിര്‍ത്തിവെച്ചിരുന്നു ….ഇത്തരം സാഹചര്യത്തില്‍ നിര്‍മ്മാര്‍ജ്ജനം സാധ്യമായില്ല എങ്കില്‍ വര്‍ധിച്ചു വരുന്ന സാംക്രമിക രോഗങ്ങള്‍ക്ക് തടയിടാന്‍ കഴിയില്ല എന്നും ആരോഗ്യ രംഗത്തെ വിദഗ്ദര്‍ ചൂണ്ടി കാട്ടുന്നു ….
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവില്‍ പകപോക്കൽ കൊലപാതകം: മെഡിക്കൽ ഷോപ്പ് ഉടമയെ വെട്ടിക്കൊന്നു
  പിറന്നാൾ കേക്കിൽ ചത്ത പല്ലി: കുട്ടികളടക്കം 11 പേർ ആശുപത്രിയിൽ; ഭക്ഷ്യസുരക്ഷയിൽ ആശങ്ക ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
[masterslider id="10"]

Related posts