ഊബര്‍, ഓല മാതൃകയില്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് ആരംഭിക്കാന്‍ കേരള സര്‍ക്കാര്‍

ഊബര്‍, ഓല മാതൃകയില്‍ ഓട്ടോ, കാര്‍ ടാക്സി സംവിധാനം നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍. തൊഴില്‍ വകുപ്പിനുകീഴിലുള്ള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, മോട്ടോര്‍ വാഹന വകുപ്പ്, ലീഗല്‍മെട്രോളജി വകുപ്പ് എന്നിവ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ സര്‍വീസ് നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വിജയിച്ചാല്‍ എല്ലാ ജില്ലകളിലേക്കും മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനും തീരുമാനമുണ്ട്. സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഇതുസംബന്ധിച്ച് രൂപരേഖ തയ്യാറാക്കിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

തടസമില്ലാത്തതും സുരക്ഷിതവുമായ യാത്രാസൗകര്യം രാജ്യത്ത് എല്ലായിടത്തും നടപ്പിലാക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ തുടങ്ങണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് പദ്ധതി നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചത്.

ഓണ്‍ലൈന്‍ സര്‍വീസില്‍ അംഗങ്ങളാകാന്‍ താത്പര്യമുള്ള ടാക്സിക്കാരെ ചേര്‍ത്ത് സഹകരണസംഘം രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങാനാണ് ഇപ്പോഴുള്ള ധാരണ. സര്‍വീസിന് തയ്യാറുള്ള ടാക്സികളില്‍ അടുത്ത വര്‍ഷം ജനുവരിയോടെ ജിപിഎസ് നിര്‍ബന്ധമായും ഘടിപ്പിക്കണമെന്നും കേന്ദ്ര നിര്‍ദ്ദേശമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി
[masterslider id="10"]

Related posts