വീട്ടുകാരെ ബന്ധിയാക്കി കവര്‍ച്ച നടത്തിയ 7 മലയാളികള്‍ അടക്കം 10 പേര്‍ അറസ്റ്റില്‍

ബെംഗളൂരു: ഉളൈളബട്ടുവിലെ വീട്ടില്‍ക്കയറിയ കുടുബാംഗങ്ങളെ ബന്ധിയാക്കി പണവും ആഭരണങ്ങളും കവര്‍ന്ന കേസില്‍ മലയാളികള്‍ ഉള്‍പ്പെടെ 10 പേരെ മംഗളൂരു റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തു.

കാസര്‍കോട് ഉപ്പള സ്വദേശി ബാലക്യഷ്ണ ഷെട്ടി, തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി ജോണ്‍ ബോസ്‌കോ, ത്യശൂര്‍ മുകുന്ദപുരം സ്വദേശി സതീഷ് ബാബു, കൊടകര സ്വദേശി ഷിജോ ദേവസി, കൂര്‍ക്കഞ്ചരി ഷാക്കിര്‍ ഹുസൈന്‍ , കുമാരെനല്ലൂര്‍ സ്വദേശി എം.എം.സജീഷ്, കടുപ്പശേരി സ്വദേശി പി.കെ.വിനോജ്, മംഗളൂരു സ്വദേശികളായ വസന്ത് കുമാര്‍ , രമേഷ് പൂജാരി, റെയ്മണ്ട് ഡിസൂസ എന്നിവരാണ് പിടിയിലായത്.

  ബെംഗളൂരു വിമാനത്താവളത്തിൽ ഇനി കാത്തിരിപ്പ് വിരസമല്ല; വിവരവിവരണം നൽകുന്ന സ്ക്രീനുകളിൽ വേറിട്ട പരീക്ഷണവുമായി ടെർമിനൽ 2

കോണ്‍ട്രാക്ടര്‍ പത്മനാഭ കോട്ടിയാന്റെ വീട്ടില്‍ ജൂണ്‍ 21ന് ആയിരുന്നു മോഷണം.

മുഖംമൂടി ധരിച്ചെത്തിയ പ്രതികള്‍ പത്മനാഭയെയും ഭാര്യയെയും കുട്ടികളെയും മാരകായുധങ്ങള്‍ കാട്ടി ബന്ദികളാക്കുകയായിരുന്നു. വീട്ടിലെ വാഹനവും കൊണ്ട്‌പോയി. ഇത് പിന്നീട് വഴിയില്‍ ഉപേക്ഷിച്ചു.

പ്രതികളിലൊരാളായ വസന്ത് കുമാര്‍ പഞ്ചായത്തംഗവും പത്മനാഭയുടെ പോറി ഡ്രൈവറുമാണ്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പോലീസ് അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ന് മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം; മെട്രോയ്ക്കും അൽപ്പം വിശ്രമം; രണ്ടു മണിക്കൂർ വണ്ടി കിട്ടില്ല!" വിശദാംശങ്ങൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പത്ത് കിലോമീറ്ററിൽ താഴെ യാത്രയ്ക്ക് 700 രൂപ; ബെംഗളൂരുവിലെ ക്യാബ് നിരക്കുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം
[masterslider id="10"]

Related posts