വ്യത്യസ്ത രുചികളും വിളമ്പി 24 മണിക്കൂർ പ്രവർത്തിക്കുന്ന റെയിൽവേ കോച്ചുകൾ

hotel

ബെംഗളൂരു: പാളങ്ങളിലൂടെ വെയിലും മഴയും ഏറ്റ് ഓടിത്തളർന്ന കോച്ചുകൾ, 20 വർഷം കഴിഞ്ഞ് ആക്രിവിലയ്ക്ക് വിളിക്കുന്നതാണ് റെയിൽവേയുടെ രീതി.

എന്നാൽ കാലാവധി കഴിഞ്ഞ കോച്ചുകൾ ഉപയോഗിച്ചും മികച്ച വരുമാനം നേടാമെന്ന് തെളിയിച്ചിരിക്കുകയാണ് ദക്ഷിണ പശ്ചിമ റെയിൽവേ.

പഴയ എ.സി കോച്ചുകൾ ഉപയോഗിച്ചുള്ള നഗരത്തിലെ ആദ്യ റെയിൽ കോച്ച് റസ്റ്റ്‌റന്റുകള്‍ കെ.എസ്.ആർ ബെംഗളൂരു ബയ്യപ്പനഹള്ളി എസ്.എം.വി.ടി ടെർമിനലുകളിൽ 2 മാസം മുൻപായിരുന്നു പ്രവർത്തനം തുടങ്ങിയത്.

  ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ ലൈംഗിക ഉത്തേജന മരുന്നുകളുടെ ഉപയോഗം കൂടുന്നു; മുന്നറിയിപ്പുമായി ഡോക്ടർമാർ

പഴയ കോച്ചുകൾ അടിമുടി മിനുക്കിയാണ് എ.സി. റസ്റ്റ്‌റന്റുകളിലാക്കി രൂപമാറ്റം വരുത്തിയത്.

ഒരേസമയം 40 പേർക്ക് വരെ ഏറുന്ന ഭക്ഷണം കഴിക്കാൻ കഴിയുന്ന തരത്തിൽ ക്രമീകരിച്ച റസ്റ്റ്‌റന്റുകളാണിവ. പുറത്ത് ലഘുഭക്ഷണ ശാലയും ഒരുക്കിയിട്ടുണ്ട്.

24 മണിക്കൂർ പ്രവർത്തിക്കാനുള്ള അനുമതിയും ഇവാ നേടിയിട്ടുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുന്നറിയിപ്പുകൾ വെറും പാഴ് വാക്ക് ; വനമേഖലകളിൽ നിയമം ലംഘിച്ച് വനംവകുപ്പിനെ വെല്ലുവിളിച്ച് ട്രെക്കിംഗ് സഞ്ചാരികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us