ഹെര്‍ഷെയുടെ ചോക്ലേറ്റ് സിറപ്പിൽ ചത്ത എലി

ബെംഗളൂരു: ഹെര്‍ഷെയുടെ ചോക്ലേറ്റ് സിറപ്പിന്റെ കുപ്പിയില്‍ നിന്ന് ചത്ത എലിയെ കണ്ടെത്തി.

പ്രമി ശ്രീധര്‍ എന്ന യുവതിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചത്.

സെപ്‌റ്റോ വഴി ഓര്‍ഡര്‍ ചെയ്ത സിറപ്പിലായിരുന്നു എലിയെ കണ്ടെത്തിയതെന്ന് യുവതി അവകാശപ്പെട്ടു.

തന്റെ വീട്ടിലെ മൂന്ന് പേര്‍ സിറപ്പ് രുചിച്ചിട്ടുണ്ടെന്നും രണ്ട് പേര്‍ കഴിച്ചതിന് ശേഷം രോഗലക്ഷണങ്ങളൊന്നും കാണിച്ചില്ലെന്നും ഒരാള്‍ വൈദ്യസഹായം തേടിയെന്നും യുവതി പറയുന്നു.

‘എല്ലാവരും കണ്ണ് തുറന്ന് കാണണം’ എന്ന അഭ്യര്‍ഥനയോടെയാണ് യുവതി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്.

  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും

‘ഞങ്ങള്‍ ബ്രൗണി കേക്കുകള്‍ക്കൊപ്പം കഴിക്കാന്‍ സെപ്‌റ്റോയില്‍ നിന്ന് ഹെര്‍ഷെയുടെ ചോക്ലേറ്റ് സിറപ്പ് ഓര്‍ഡര്‍ ചെയ്തു.

ബ്രൗണിക്ക് മുകളിലൂടെ സിറപ്പ് ഒഴിക്കുകയും ചെയ്തു.

എന്നാല്‍ കുറച്ച്‌ കഴിഞ്ഞപ്പോള്‍ ചെറിയ രോമങ്ങള്‍ അതില്‍ കാണപ്പെട്ടു.

പിന്നീട് സീല്‍ ചെയ്ത കുപ്പി തുറക്കുകയും സിറപ്പ് ഒരു ഗ്ലാസിലേക്ക് ഒഴിക്കുകയും ചെയ്തു.

എലിയെ പോലെ എന്തോ ഒന്ന് അതിലേക്ക് വീണത്.

വെള്ളത്തില്‍ കഴുകി നോക്കിയപ്പോഴാണ് അത് ചത്ത എലിയാണെന്ന് മനസിലായത്…’ പ്രമി തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.

ഇന്‍സ്റ്റാഗ്രാമിലുടെ വീഡിയോ പങ്കുവെയ്ക്കുന്നത് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍ക്കാനാണെന്നും യുവതി പറയുന്നു.

  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം

നിങ്ങള്‍ എന്താണ് കഴിക്കുന്നതെന്ന് ശ്രദ്ധിക്കണമെന്നും ആരോഗ്യപരമായ അപകടങ്ങള്‍ ഉണ്ടാവതെ നോക്കണമെന്നും യുവതി പറയുന്ന പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലായി.

തുടര്‍ന്ന് പ്രതികരണവുമായി ഹെര്‍ഷെ കമ്പനി രംഗത്തെത്തി.

സംഭവത്തില്‍ ക്ഷമചോദിക്കുന്നുവെന്നും സിറപ്പ് ബോട്ടിലിന്റെ മാനുഫാക്ടചറിങ് കോഡ് കമ്പനിയുടെ ഇ.മെയിലിലേക്ക് അയക്കണമെന്നും വേണ്ട സഹായം നിങ്ങള്‍ക്ക് ലഭ്യമാകുമെന്നും ഹെര്‍ഷെ പ്രതികരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൊബൈൽ ആപ്പുകൾ വഴി ഫുഡ് ഡെലിവറിയിൽ വൻ ചതി; ന​ഗരത്തിലെ ബിഗ് ബാസ്‌ക്കറ്റും സ്വിഗ്ഗിയും ഉൾപ്പെടെ പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്!
[masterslider id="10"]

Related posts