സംസ്ഥാനത്തെ കോൺഗ്രസിൽ വീണ്ടും ആവശ്യം; ഇനി മൂന്ന് ഉപമുഖ്യമന്ത്രിമാർ കൂടി വേണം

ബെംഗളൂരു : കർണാടകത്തിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർകൂടി വേണമെന്ന് കോൺഗ്രസിൽ വീണ്ടും ആവശ്യമുയരുന്നു.

നിലവിൽ കെ.പി.സി.സി. അധ്യക്ഷൻകൂടിയായ ഡി.കെ. ശിവകുമാറാണ് ഏക ഉപമുഖ്യമന്ത്രി. മൂന്ന് ഉപമുഖ്യമന്ത്രിമാർകൂടി വന്നാൽ അടുത്തു നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഗുണംചെയ്യുമെന്നാണ് ആവശ്യമുയർത്തുന്നവർ പറയുന്നത്.

സഹകരണമന്ത്രി കെ.എൻ. രാജണ്ണയാണ് ഈ ആവശ്യം വീണ്ടും ഉന്നയിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പും അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ

പാർട്ടിയിലെ വിഭാഗീയത വീണ്ടും തലപൊക്കാൻ ഇടയാക്കുമെന്നതിനാൽ പാർട്ടി ദേശീയനേതൃത്വം ഇടപെട്ട് അദ്ദേഹത്തെ അന്ന്‌ തടഞ്ഞിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ ഇക്കാര്യം ഉന്നയിക്കരുതെന്ന് താക്കീതുംനൽകി. ഇപ്പോൾ തിരഞ്ഞെടുപ്പുകഴിഞ്ഞതോടെ വിഷയം വീണ്ടും ചില നേതാക്കൾ ഉയർത്തിക്കൊണ്ടുവരുകയാണ്.

അതേസമയം മൂന്ന് ഉപമുഖ്യമന്ത്രിമാർകൂടി വന്നാൽ ശിവകുമാറിന് പാർട്ടിയിലും സർക്കാരിലുമുള്ള അധികാരം കുറയും.

ഇത് മുമ്പിൽക്കണ്ട് പാർട്ടിയിലെ ശിവകുമാർവിരുദ്ധ വിഭാഗമാണ് ആവശ്യവുമായി മുന്നോട്ടുവരുന്നതെന്ന് സൂചനയുണ്ട്.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പിന്തുണയും ഇതിനുണ്ടെന്ന് പറയുന്നു. മന്ത്രി രാജണ്ണ സിദ്ധരാമയ്യയുടെ അനുയായിയായി അറിയപ്പെടുന്ന നേതാവാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി
[masterslider id="10"]

Related posts