വിമാനാപകടത്തിൽ നിന്ന് രാഹുൽ ഗാന്ധി രക്ഷപ്പെട്ടത് തലനാരിഴക്ക്;അട്ടിമറിയെന്ന് സംശയം;പ്രധാനമന്ത്രി ഫോണിൽ വിളിച്ച് സമാശ്വസിപ്പിച്ചു.

ബെംഗളൂരു :കോൺഗ്രസ് അധ്യക്ഷനും കർണാടകയിലെ സ്റ്റാർ കാബെയിനറുമായ രാഹുൽ ഗാന്ധിയുടെ വിമാനം ഇന്നലെ അപകടത്തിൽ പെട്ടു, ന്യൂഡൽഹിയിൽ നിന്ന് ഉത്തരകർണാടകയിലെ ഹുബ്ബള്ളിയിലേക്ക് സഞ്ചരിക്കുകയായിരുന്ന സ്വകാര്യ വിമാനം പെട്ടെന്ന് ഒരു വശത്തേക്ക് ചെരിയുകയായിരുന്നു പിന്നീട് ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു.

മൂന്നു പ്രാവശ്യം ശ്രമിച്ചതിന് ശേഷമാണ് ഹുബ്ബളളി വിമാനത്താവളത്തിൻ വിമാനമിറക്കാനായത്. അതു തന്നെ വളരെ അപകടകരമായ നിലയിൽ ആയിരുന്നു.

സംഭവമറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോഡി രാഹുൽ ഗാന്ധിയെ ഫോണിൽ വിളിച്ച് സമാശ്വസിപ്പിച്ചു.

യാത്രയിൽ ഉടനീളം തന്നെ വിമാനത്തിൽ നിന്ന് അസാധാരണമായ ശബ്ദം ഉയർന്നതായി പരാതിയുണ്ട്.അട്ടിമറിയാണെന്ന് സംശയിക്കുന്നു.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും മനപ്പൂർവ്വം വിമാനം തകരാറിലാക്കാൻ ശ്രമിച്ചതാണോ എന്നും അന്വേഷക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി കർണാടക പോലീസ് മേധാവിക്ക് പരാതി നൽകി.

പൈലറ്റ് അടക്കമുള്ള ജീവനക്കാരെ ഹുബ്ബളളിയിൽ വച്ച് ചോദ്യം ചെയ്ത പോലീസിന് ഒന്നും കണ്ടെത്താനായില്ല. വിമാനത്തിന്റെ ഓട്ടോ പൈലറ്റ് സംവിധാനം തകരാറിലായിരുന്നതായി സൂചനയുണ്ട്.

കാലാവസ്ഥ പ്രശ്നം മൂലമല്ല വിമാനത്തിന് തകരാറ് സംഭവിച്ചതെന്ന് കൂടെയുള്ളവർ അറിയിച്ചു.അത് വിമാനത്തിന്റെ തകരാറ് ആകാൻ തന്നെയാണ് സാദ്ധ്യത. മനപ്പൂർവമായ ഇടപെടൽ ഉള്ളതായി സംശയിക്കുന്നതിനാൽ ശക്തമായ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us