അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസ്; രേവണ്ണയുടെ ജാമ്യത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് പ്രത്യേക അന്വേഷണസംഘം

ബെംഗളൂരു : പ്രജ്ജ്വൽ രേവണ്ണയുടെ അശ്ലീല വീഡിയോയിലുൾപ്പെട്ട അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ ജെ.ഡി.എസ്. നിയമസഭാംഗം എച്ച്.ഡി. രേവണ്ണയ്ക്ക് പ്രത്യേക കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാനാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് പ്രത്യേക അന്വേഷണസംഘം(എസ്.ഐ.ടി.).

മേയ് 13-നാണ് രേവണ്ണക്ക് ജനപ്രതിനിധികളുടെ കേസുകൾക്കുള്ള കോടതി ജാമ്യം അനുവദിച്ചത്. ഇതേത്തുടർന്നാണ് രേവണ്ണ പുറത്തെത്തിയത്.

  ബം​ഗാളിൽ പുതുചരിത്രം; ആദ്യ ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരമേറ്റു; ചടങ്ങിൽ പങ്കെടുത്ത് മോദി

അതിനിടെ തനിക്കെതിരേ പോലീസും എസ്.ഐ.ടി.യും എടുത്ത കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എച്ച്.ഡി. രേവണ്ണയും ഹൈക്കോടതിയെ സമീപിച്ചു.

സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് കെ.ആർ.നഗർ പോലീസ് എടുത്ത കേസിന്റെയും രേവണ്ണയുടെ വീട്ടിലെ മുൻ ജോലിക്കാരിക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ചെടുത്ത കേസിന്റെയും നിയമസാധുത ചോദ്യം ചെയ്താണ് കോടതിയിൽ ഹർജി നൽകിയത്. രണ്ടു കേസുകൾക്കുമെതിരായി രണ്ടു ഹർജികളാണ് നൽകിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെഎസ്ആർടിസിയിലെ സൗജന്യ സ്ത്രീയാത്ര; സതീശൻ സർക്കാർ വിളിച്ച നിർണായക യോഗം ഇന്ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts