റേവ് പാർട്ടി; നടി ഹേമ ഉൾപ്പെടെ പിടിയിലായത് 10 ഓളം പേർ 

ബെംഗളൂരു: സിനിമ താരങ്ങള്‍ പങ്കെടുത്ത റേവ് പാർട്ടിക്കിടെ ലഹരിമരുന്ന് വേട്ട.

കൊക്കെയിൻ, എംഡിഎംഎ ഉള്‍പ്പടെയുള്ള ലഹരി മരുന്നുകള്‍ പിടികൂടി.

തെലുങ്ക് സിനിമ താരങ്ങള്‍ ഉള്‍പ്പടെ പത്തോളം പേരെ സെൻട്രല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.

ഇലക്‌ട്രോണിക് സിറ്റിയിലെ ഒരു ഫാം ഹൗസിലായിരുന്നു താര സമ്പന്നമായ റേവ് പാർട്ടി.

വൈകിട്ട് 6ന് തുടങ്ങി രാവിലെ വരെ നീണ്ടുനിന്ന ആഘോഷം.

  കൈകാലുകൾ കെട്ടി കാമുകനെ ജീവനോടെ കത്തിച്ച് കാമുകി; ഞെട്ടിക്കുന്ന സംഭവം അറിയാൻ വായിക്കാം

പങ്കെടുത്തത് തെലുങ്കു സിനിമ താരങ്ങളും വിദേശ മോഡലുകളുമടക്കം നൂറിലധികം പേർ.

പാർട്ടിയിലേക്ക് വലിയ തോതില്‍ ലഹരി മരുന്നുകള്‍ എത്തിച്ചിട്ടുണ്ടെന്ന വിവരം സെൻട്രല്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു.

ഇതേ തുടർന്നായിരുന്നു റെയ്ഡ്.

സ്‌നിപ്പർ നായകളുമായി നടത്തിയ പരിശോധനയിലാണ് എംഡിഎംഎയും കൊക്കെയിനും പിടികൂടിയത്.

തെലുങ്ക് സിനിമ താരം ഹേമ ഉള്‍പ്പടെ പത്തോളം പേർ പിടിയിലായെന്നാണ് വിവരം.

ലഹരി മരുന്ന് വിതരണക്കാരായ രണ്ട് പേരും ഇതില്‍ ഉള്‍പ്പെടുന്നു.

  36 ഡിഗ്രി ചൂടിൽ നിന്ന് കുളിരിലേക്ക്; ചൊവ്വാഴ്ച മുതൽ ബെംഗളൂരുവിൽ കാറ്റും മഴയും!

15 അത്യാഡംബര കാറുകളും പോലീസ് പിടിച്ചെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "ഭാവിയുടെ നഗരം"; ബെംഗളൂരുവിനെ വാനോളം പുകഴ്ത്തി വിദേശ സഞ്ചാരി, കർണാടക പ്രിയപ്പെട്ട സംസ്ഥാനമെന്നും യുവാവ്
[masterslider id="10"]

Related posts

Click Here to Follow Us