നാടകീയ രംഗങ്ങൾക്കൊടുവിൽ കർണാടക ബിജെപിയിൽ വൻ പ്രതിസന്ധി;കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം ഇന്നറിയാം.

മൈസൂരു :സംഭവം നടക്കുന്നത് നഞ്ചൻ കോഡിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ ഡോ: യതീന്ദ്രെക്കെതിരെ മൽസരിക്കാൻ ബി ജെ പി നിർദ്ദേശിച്ചിരിക്കുന്ന സ്ഥാനാർത്ഥി തന്റെ നാമനിർദ്ദേശപ്പത്രിക നൽകാൻ തയ്യാറെടുക്കുകയാണ്, രാവിലെ തന്നെ കർണാടകയിലെ എല്ലാ ചാനലുകളെയും ബന്ധപ്പെട്ട് വിവരം അറിയിച്ചിരുന്നു. മണ്ഡലത്തിൽ തന്നെ വാടകക്ക് എടുത്ത വീട്ടിലെ പൂജയിലും പങ്കെടുത്തു.നഗരം മുഴുവൻ പൂക്കളാലും കൊടിതോരണങ്ങളാലും അലങ്കരിച്ച് അണികളും വലിയ റാലിയായി പോയി പത്രിക നൽകാൻ പരിപാടി, പോലീസിന്റെ അനുമതിയും കിട്ടി.

നേതാക്കളായ പി ബി ശ്രീരാമലുവും മുൻ കേന്ദ്ര മന്ത്രി ശ്രീനിവാസ പ്രസാദുമെത്തി, പ്രത്യേക വിമാനത്തിൽ മുൻ മുഖ്യമന്ത്രി യെദിയൂരപ്പയും മൂത്തമകൻ രാഘവേന്ദ്രയും എത്തി.

  സുവർണ്ണ കർണ്ണാടക കേരള സമാജം ആവലഹള്ളി സോൺ സുവർണ്ണ പ്രതിഭാ സംഗമ മേളം സംഘടിപ്പിച്ചു

വരുണയിലെ സ്ഥാനാർത്ഥി യെദിയൂരപ്പയുടെ രണ്ടാമത്തെ മകൻ ബി.വൈ.വിജയേന്ദ്രയാണ്. സിദ്ധരാമയ്യ കുടുംബത്തിൽ നിന്ന് സീറ്റ് പിടിച്ചെടുക്കണം എന്നെല്ലാം വേദിയിൽ ഉയർന്നു.

പെട്ടെന്ന് സ്ഥാനാർത്ഥിയുടെ പിതാവും ബി ജെ സംസ്ഥാന അധ്യക്ഷനുമായ യെദിയൂരപ്പക്ക് ഒരു ഫോണ്‍ കാള്‍ വന്നു,ചെറിയ ശബ്ധത്തില്‍ അതിനു മറുപടി പറഞ്ഞതിന് ശേഷം മുഖത്ത് ഒരു ചെറിയ ഭാവമാറ്റം.കാര്യം മകന്‍ വിജയെന്ദ്രയെ ധരിപ്പിച്ചതിന് ശേഷം മൈക്കിന് അടുതെത്തി,അറിയിച്ചു.വിജയെന്ദ്രയുടെ വിജയം ഇവിടെ ഉറപ്പുള്ള കാര്യമാണ് എന്നാല്‍ ഇപ്പോള്‍ ഇവിടെ മത്സരിക്കേണ്ടത് ഇല്ല എന്നാണ് പാര്‍ട്ടി തീരുമാനം ,കൂടുതല്‍ പാര്‍ടി പ്രവര്‍ത്തനത്തില്‍ ശ്രദ്ധ ചെലുത്താന്‍ ആണ് തീരുമാനം.

  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും

കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വാര്‍ത്ത‍ കേട്ട അണികള്‍ മെല്ലെ ശബ്ദമുണ്ടാക്കി തുടങ്ങി,ചിലര്‍ അക്രമാസക്തരായി ആരോ കസേരയെടുത്ത്‌ എറിഞ്ഞു.യെടിയൂരപ്പയെയും മകനെയും കഷ്ട്ടപ്പെട്ട് പോലിസ് അക്രമങ്ങള്‍ ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തി കൊണ്ടുപോയി.

അതേസമയം വരുണ മണ്ഡലത്തിലെ മറ്റു സ്ഥലങ്ങളിലും പ്രവര്‍ത്തകര്‍ അക്രമാസക്തരായി,ഇന്ന് പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായതിനാല്‍ വരുണയിലെ ചിത്രം തെളിയും കേന്ദ്രനേതൃത്വം യെദിയൂരപ്പ യുടെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കുമോ എന്ന് ഇന്നറിയാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കളിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിത മരണം; ഹൃദയാഘാതം മൂലം 13 വയസ്സുകാരിക്ക് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts