വിഷുവിന് നാട്ടിൽ പോകണ്ടേ?? കേരളത്തിലേക്ക് കൂടുതൽ സർവീസുകളുമായി കേരള കർണാടക ആർ ടി സി; ബുക്കിങ്ങിൽ കൂടുതൽ ഓഫറുകളും

ksrtc

ബെംഗളൂരു : വിഷു അവധിക്ക് കർണാടക ആർ.ടി.സി. കേരളത്തിലേക്ക് അധികസർവീസുകൾ തുടങ്ങി. കണ്ണൂർ, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശ്ശൂർ, കോട്ടയം, തിരുവനന്തപുരം, മൂന്നാർ എന്നിവിടങ്ങളിലേക്കാണ് അധിക സർവീസുകൾ.

വിഷുവിനുശേഷം 17 വരെ കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്കും അധിക സർവീസുകളുണ്ടാകും. ആകെ 31 അധിക സർവീസുകളാണുള്ളതെന്ന് കർണാടക ആർ.ടി.സി. അറിയിച്ചു.

ഐരാവത്, രാജഹംസ എക്‌സിക്യുട്ടീവ്, ഐരാവത് ക്ലബ്ബ് ക്ലാസ് എന്നീ വിഭാഗങ്ങളിലുള്ള ബസുകളാണ് സർവീസുകൾക്ക് ഉപയോഗിക്കുക.

യാത്രക്കാരുടെ എണ്ണം വർധിക്കുകയാണെങ്കിൽ കൂടുതൽ സർവീസുകൾ നടത്താനും കർണാടക ആർ.ടി.സി. ലക്ഷ്യമിടുന്നുണ്ട്.

  കെഎഫ്‌സി ഔട്ട്‌ലെറ്റിൽ മിന്നൽ പരിശോധന: പഴകിയ മാംസവും കരിഞ്ഞ എണ്ണയും കണ്ടെത്തി; സ്ഥാപനം പൂട്ടി

ഓൺലൈനിലൂടെ നാലിലധികം ടിക്കറ്റുകൾ ഒന്നിച്ച് ബുക്കുചെയ്യുമ്പോൾ അഞ്ചുശതമാനം നിരക്കിളവും നൽകും. തിരിച്ചുള്ള യാത്രകൂടി ബുക്കുചെയ്യുകയാണെങ്കിൽ ഇളവ് 10 ശതമാനമാകും.

അതേസമയം, കേരള ആർ.ടി.സി.യും വിഷുവിനോടനുബന്ധിച്ച് അധികസർവീസുകൾ നടത്തുന്നുണ്ട്. കോഴിക്കോട്, എറണാകുളം, കണ്ണൂർ, പയ്യന്നൂർ, മലപ്പുറം എന്നിവിടങ്ങളിലേക്കാണ് കേരള ആർ.ടി.സി.യുടെ അധിക സർവീസുകൾ.

വിഷുവും അവധിക്കാലവും പരിഗണിച്ച് കേരളത്തിലേക്ക് പ്രഖ്യാപിച്ച പ്രത്യേക തീവണ്ടിയും സർവീസ് തുടങ്ങിയിട്ടുണ്ട്.

ബെംഗളൂരു-കൊച്ചുവേളി എം. വിശ്വേശരയ്യ ടെർമിനൽ (06083/ 06084) പ്രതിവാര തീവണ്ടിയാണ് സർവീസ് നടത്തുന്നത്.

  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ

ചൊവ്വാഴ്ചകളിൽ വൈകീട്ട് 6.05-ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ 10.55-ന് ബെംഗളൂരുവിലും ബുധനാഴ്ച ഉച്ചയ്ക്ക് 12.45-ന് ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6.45-ന്‌ കൊച്ചുവേളിയിലുമെത്തിയ രീതിയിലാണ് തീവണ്ടിയുടെ സമയക്രമം.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ധർമേന്ദ്ര പ്രധാന്റെ രാജയിൽ ആഘോഷം; ബെംഗളൂരു ഫ്രീഡം പാർക്കിൽ ഒത്തുചേർന്നത് അയ്യായിരത്തിലധികം വിദ്യാർത്ഥികൾ
[masterslider id="10"]

Related posts