55 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: 55 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ സ്വദേശിയായ കരണ്‍ എന്ന 19കാരനാണ് അറസ്റ്റിലായത്.

കഴിഞ്ഞ ഒരു വർഷമായി ബെംഗളൂരുവില്‍ താമസിച്ചുവരികയായിരുന്ന റായ്ച്ചൂർ സ്വദേശിനിയായ സ്ത്രീയെയാണ് യുവാവ് കൊലപ്പെടുത്തിയത്.

ചൊവ്വാഴ്ച മദ്യശാലയിലേക്ക് പോകാനിറങ്ങിയ 55കാരിയുടെ മൃതദേഹം ബുധാനാഴ്ച രാവിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

  സാങ്കേതിക തകരാർ വില്ലനായി; ബെംഗളൂരു - ലണ്ടൻ എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു

കൊലപാതകത്തിന് മുമ്പ് സ്ത്രീ ബലാത്സംഗത്തിന് ഇരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പ്രതിയെ പിടികൂടിയത്.

യുവതി പോയ അതേ മദ്യവില്‍പ്പനശാലയില്‍ എത്തിയ ഇയാള്‍ കടയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ യുവതിയെ പിന്തുടരുന്നത് ദൃശ്യങ്ങളില്‍ വൃക്തമാണ്.

ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സമീക്ഷ ഇനി ബന്നാർഘട്ടയിലെ 'ഹിപ്പോ'; വന്യജീവി സ്നേഹിയായ ആ പെൺകുട്ടിയുടെ ഓർമ്മയ്ക്കായി പാർക്കിന്റെ ആദരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശ്രീനന്ദ എവിടെ?, തിരച്ചിൽ മൂന്നാം ദിവസവും വിഫലം
[masterslider id="10"]

Related posts

Click Here to Follow Us