14 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റിൽ 

ബെംഗളൂരു: കാര്‍ക്കളയില്‍ 14 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് പ്രധാനാധ്യാപകനും ക്ഷേത്രത്തിലെ മുഖ്യപൂജാരിയുമായ 58കാരന്‍ അറസ്റ്റില്‍.

ബോല ഗ്രാമത്തിലെ ബരാബൈലു ഗവണ്‍മെന്റ് സ്‌കൂളിലെ പ്രധാനാധ്യാപകനായ ബൊള വഞ്ഞാറക്കാട്ടെ സ്വദേശി രാജേന്ദ്ര ആചാരി (58)യെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ പിലിയൂര്‍ ഇച്ചോടി മഹാലിംഗേശ്വര ക്ഷേത്രത്തിലെ മുഖ്യ പൂജാരിയുമാണെന്ന് പോലീസ് പറഞ്ഞു.

2023 ജൂണ്‍ 5 നും 2024 ഏപ്രില്‍ 3 നും ഇടയില്‍ ഇയാള്‍ വിദ്യാര്‍ഥികളെ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു.

  ഇംതിയാസ് എവിടെ? ബെം​ഗളൂരുവിൽ നിന്ന് കാണാതായ മലയാളി യുവാവിനെ കുറിച്ച് സൂചന; പൊലീസിന് വഴിതെളിയിച്ചത് ഈ സംഭവം

കൂടാതെ, ഒരു വിദ്യാര്‍ത്ഥിയുടെ സഹോദരിയുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല ഫോട്ടോകള്‍ അയച്ച്‌ ശല്യപ്പെടുത്തിയതായും പോലീസ് റിപ്പോര്‍ട്ടുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ രാജേന്ദ്ര ആചാരി ലൈംഗികമായി ഉപദ്രവിക്കുന്നതായി നിരവധി പരാതികള്‍ ഉണ്ടായിരുന്നു.

തുടര്‍ന്ന് ഗ്രാമീണര്‍ ഇയാള്‍ക്ക് താക്കീത് നല്‍കി.

എന്നാല്‍ പീഡനം തുടര്‍ന്നതോടെ പോലീസില്‍ അറിയിക്കുകയായിരുന്നു.

ഉഡുപ്പി വനിതാ ശിശുക്ഷേമ വകുപ്പ് (ശിശുക്ഷേമ യൂണിറ്റ്) സ്‌കൂള്‍ സന്ദര്‍ശിച്ച്‌ സമഗ്രമായ അന്വേഷണം നടത്തി.

ലൈംഗികാതിക്രമത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത 14 വിദ്യാര്‍ഥിനികളില്‍ നിന്ന് പരാതികള്‍ ലഭിച്ചതിന് പിന്നാലെ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് നടപടി സ്വീകരിച്ചത്.

  ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം

പ്രധാനാധ്യാപകന്‍ രാജേന്ദ്ര ആചാരി വിവിധ സ്‌കൂളുകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കാര്‍ക്കള റൂറല്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ പിന്നീട് ഏപ്രില്‍ ആറിന് ഉഡുപ്പിയിലെ പ്രത്യേക പോക്‌സോ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് കോടതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
[masterslider id="10"]

Related posts