സംസ്ഥാനത്തിന്റെ തീര പ്രദേശത്ത് മാവോ സാന്നിധ്യം 

ബെംഗളൂരു: സംസ്ഥാനത്തെ തീരദേശ ഗ്രാമങ്ങളില്‍ മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ചതോടെ നക്‌സല്‍ വിരുദ്ധ സേനയും പോലീസും കനത്ത ജാഗ്രതയില്‍.

കഴിഞ്ഞ ദിവസങ്ങളില്‍ ആയുധങ്ങളുമായി ആറംഗ മാവോവാദി സംഘം തീരപ്രദേശത്തെ വീടുകളില്‍ എത്തിയതായി പോലീസ് പറഞ്ഞു.

ബൂട്ടും യൂനിഫോമും ധരിച്ചതായും ഇവരുടെ കൈയില്‍ വലിയ ബാഗുകളുണ്ടായതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

ബാഗില്‍ ആയുധങ്ങളാകാമെന്നാണ് പോലീസ് നിഗമനം.

ദക്ഷിണ കന്നഡ ജില്ലയിലെ കടബ താലൂക്കിലുള്ള ബിലിനെലെ ഗ്രാമത്തിലെ ഒരു വീട്ടില്‍ അടുത്തിടെ മാവോവാദികള്‍ അതിക്രമിച്ച്‌ കയറിയതായി അധികൃതർ പറഞ്ഞു.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്

ഭക്ഷണം പാകം ചെയ്ത് കഴിച്ച സംഘം, അവരുടെ ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും ചാർജ് ചെയ്യുകയും ചെയ്തു.

കന്നഡ, ഹിന്ദി ഭാഷകളിലാണ് അവർ സംസാരിച്ചിരുന്നതെന്നും അധികൃതർ വ്യക്തമാക്കി.

നക്സല്‍ സേന ദക്ഷിണ കന്നഡ, ഉഡുപ്പി, ചിക്കമംഗളൂരു ജില്ലകളിലെ വനത്തില്‍ തിരച്ചില്‍ ആരംഭിച്ചു.

സംസ്ഥാനത്ത് പത്തു വർഷങ്ങള്‍ക്കുശേഷമാണ് മാവോവാദി സാന്നിധ്യം റിപ്പോർട്ട് ചെയ്യുന്നത്. പ്രദേശത്ത് പോലീസ് പട്രോളിങ് ശക്തമാക്കി.

  വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു

ഉഡുപ്പി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മാവോവാദി നീക്കം അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു
[masterslider id="10"]

Related posts