അവിഹിത ബന്ധം : അറസ്റ്റ് ഭയന്ന് യുവാവ് ജീവനൊടുക്കി ..

ബെംഗലൂരു : വിജയ നഗറില്‍  32 കാരനായ റഫീക്ക് എന്ന യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തി ..മരിക്കുന്നതിനു മുന്പ് ഇയാള്‍ ഫേസ്ബുക്ക് ലൈവില്‍ തന്‍റെ മരണവാര്‍ത്തയെ കുറിച്ച് സൂചനകള്‍ നല്‍കിയതായി വിവരം ലഭിച്ചു …ഭര്‍തൃമതിയായ യുവതിയി നാളുകളായുള്ള അടുപ്പം തകര്‍ന്നതോടെ അവരുമായുള്ള സ്വകാര്യ ചിത്രങ്ങള്‍ പുറത്താക്കുമെന്ന് റഫീക്ക് ഭീഷണിപ്പെടുത്തിയതായാണ് പോലീസ് ഭാഷ്യം ..ഇതിനെ തുടര്‍ന്ന്‍ യുവതി ആത്മഹത്യക്ക് ശ്രെമിച്ചിരുന്നു ..
 
ബുധനാഴ്ച വൈകിട്ടാണ് ഹെഗ്ഡെ നഗറിലെ വസതിയില്‍ സൈറാ ഭാനു എന്ന യുവതിയെ ആത്മഹത്യ ശ്രമിച്ചു ഗുരുതരാവസ്ഥയില്‍ കെ ജി ഹള്ളി പോലീസ് കണ്ടെത്തിയത് …തുടര്‍ന്നുള്ള പരിശോധനയില്‍ സ്വന്തം ഭര്‍ത്താവിന്റെ പീഡനങ്ങള്‍ സഹിക്കവയ്യാതെയാണ് ആത്മഹത്യ ചെയ്യുന്നതെന്നുള്ള കുറിപ്പും കണ്ടെത്തി ..എന്നാല്‍ തുടരന്വേഷണത്തില്‍ ഈ കുറിപ്പ് റഫീക്ക് കെട്ടിച്ചമച്ചതാണെന്നും , ഇരുവരുടെയും ബന്ധത്തില്‍ വിള്ളലുകള്‍ വീണപ്പോള്‍ ഭീഷണികളുമായി റഫീക്ക് സൈറഭാനുവിനെ നിരന്തരം ശല്യപ്പെടുത്തിയതായി തെളിഞ്ഞു …യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുമെന്ന മുന്നറിയിപ്പില്‍ ഭയന്നായിരുന്നു അവര്‍ ഗത്യന്തരമില്ലാതെ ജീവനൊടുക്കാന്‍ തുനിഞ്ഞത് ..ശേഷം സത്യവസ്ഥ ബോധ്യപ്പെട്ട പോലീസ് റഫീക്കിനെതിരെ വാറണ്ട് പുറപ്പെടുവിച്ചു …ഇതിനെ തുടര്‍ന്ന്‍ ഏതു നിമിഷവും താന്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന ഭയം മൂലമാണ് അയാള്‍ ജീവനൊടുക്കിയത് …വിവരങ്ങള്‍ ചില സുഹൃത്തുക്കളുമായി പങ്കുവെച്ച ഓഡിയോ ടേപ്പ് പോലീസ് തെളിവായി സ്വീകരിച്ചു ….
 ആത്മഹത്യ ശ്രമത്തിനൊടുവില്‍ യുവതിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു …  അപകട നില തരണം ചെയ്തതായി  പോലീസ് അറിയിച്ചു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'അമേരിക്ക കീഴടങ്ങും വരെ പോരാട്ടം'; ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി ഇറാൻ
  ബെംഗളൂരുവിൽ വെള്ളിയാഴ്ച മാംസ വില്പനയ്ക്ക് നിരോധനം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മരണം; ബെംഗളുരു ബിടിഎല്‍ നഴ്‌സിംഗ് കോളജില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം
[masterslider id="10"]

Related posts

Click Here to Follow Us