ബെംഗളൂരുവിൽ 37.6 ഡിഗ്രി; കൊടുംചൂടിൽ ഉരുകി നഗരം; ആശുപത്രികളിലും സൺസ്‌ട്രോക്ക് വാർഡുകൾ ആരംഭിച്ചു

heat climate

ബെംഗളൂരു : കൊടുംചൂടിൽ വലയുന്ന വടക്കൻ കർണാടകത്തിലെ കലബുറഗി ജില്ലയിൽ ഞായറാഴ്ച 43.1 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. ബെംഗളൂരുവിൽ 37.6 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ എട്ടു വർഷത്തിനിടെ ബെംഗളൂരുവിലനുഭവപ്പെട്ട കൂടിയ ചൂടാണിത്. കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിലെ മിക്ക ആശുപത്രികളിലും സൺസ്‌ട്രോക്ക് വാർഡുകൾ തുറന്നു.

സാധാരണ ഏപ്രിലിൽ ബെംഗളൂരുവിൽ അനുഭവപ്പെടുന്ന താപനിലയേക്കാൾ കുറഞ്ഞത് മൂന്നു ഡിഗ്രി സെൽഷ്യസെങ്കിലും കൂടുതലാണ് ഈ വർഷം.

റായ്ച്ചൂരുവിൽ 41.8 ഡിഗ്രി സെൽഷ്യസും ബാഗൽകോട്ടിൽ 41.5 ഡിഗ്രി സെൽഷ്യസും കൊപ്പാളിൽ 41.3 ഡിഗ്രി സെൽഷ്യസും വിജയപുരയിൽ 41 ഡിഗ്രി സെൽഷ്യസും ഞായറാഴ്ച രേഖപ്പെടുത്തി.

  ഒറ്റദിവസം കൊണ്ട് ലക്ഷങ്ങൾ; ടിക്കറ്റ് കളക്ഷനിൽ റെക്കോർഡിട്ട് ലാൽബാഗ്; പക്ഷേ കാഴ്ചക്കാർക്ക് കിട്ടിയത് പണി

വരുംദിവസങ്ങളിലും വരണ്ടകാലാവസ്ഥയാണ് കലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നത്.

ബെലഗാവി, ബീദർ, വിജയപുര, ബാഗൽകോട്ട്, ഗദഗ്, കലബുറഗി, ഹാവേരി, ധാർവാഡ്, കൊപ്പാൾ, റായ്ച്ചൂരു, ബല്ലാരി, ചിത്രദുർഗ, ദാവണഗെരെ, വിജയനഗര ജില്ലകളിൽ അടുത്ത 24 മണിക്കൂറിനിടെ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ട്.

അടുത്ത രണ്ടു ദിവസത്തിനിടെ പല ജില്ലകളിലും 2 ഡിഗ്രി മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം, ചാമരാജനഗർ, ചിക്കമഗളൂരു, ഹാസൻ, കുടക്, ശിവമോഗ ജില്ലകളിൽ അടുത്ത 24 മണിക്കൂറിനിടെ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

  പണി കിട്ടി യാത്രക്കാർ! ഐ.ടി നഗരത്തെ പിടിച്ചുകുലുക്കി റോഡ് അടച്ചിടൽ

ചൊവ്വാഴ്ച ദക്ഷിണ കന്നഡ. ഉഡുപ്പി, ബീദർ, കലബുറഗി, റായ്ച്ചൂരു, യാദ്ഗിർ, ചാമരാജ്‌നഗർ, ചിക്കമഗളൂരു, ഹാസൻ, കുടക്, ശിവമോഗ ജില്ലകളിൽ നേരിയ മഴ പെയ്യുമെന്നും പ്രവചിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'
[masterslider id="10"]

Related posts