ക്രിസ്മസ് – പുതുവര്‍ഷ ആഘോഷങ്ങൾക്ക് ഒരുങ്ങി നഗരം; മാളുകളില്‍ ശൈത്യകാല ഷോപ്പിങ് ഫെസ്റ്റിവിന് തുടക്കം;

STREET

ബെംഗളൂരു: ക്രിസ്മസ് – പുതുവര്‍ഷ ആഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ മാളുകളിലും വ്യാപാര കേന്ദ്രങ്ങളിലും ഷോപ്പിങ് ഫെസ്റ്റിവലുകള്‍ക്ക് തുടക്കാമയി.

മഞ്ഞിലൂടെ റോയിന്‍ഡിയറിന്റെ അകമ്പടിയോടെ സമ്മാനപ്പെട്ടികളുമായി എത്തുന്ന സാന്താക്ലോസും മാനംമുട്ടെ ഉയരമുളള ക്രിസ്മസ് ട്രീയും വിവിധ നിറങ്ങളിലും രൂപത്തിലുമുളള ദീപാലങ്കാരങ്ങളും ഒരുക്കിയാണ് മാളുകള്‍ ശൈത്യകാല ഷോപ്പിങ് ഫെസ്റ്റിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്.

  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്

കാരള്‍ ഗാന മത്സരങ്ങള്‍, ഡി.ജെ. പാര്‍ട്ടികള്‍, കുട്ടികള്‍ക്ക് സാന്താമത്സരം, ഭക്ഷ്യമേള എന്നിവയും ഒരുക്കിയിട്ടുണ്ട്. കൂടാതെ വിന്റര്‍ കാര്‍ണിവല്‍ എന്ന പേരില്‍ വസ്ത്രങ്ങള്‍, ഇലക്ട്രോണിക്‌സ്, മൊബൈല്‍ എന്നിവയുടെ വിലക്കിഴിവ് മേളകളും സജീവം.

ക്രിസ്മസ് – പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വേറിട്ട ആഘോഷങ്ങള്‍ക്കുളള ഒരുക്കള്‍ ഹോട്ടലുകളിലും തുടങ്ങി. നഗരത്തില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ സജീവമാകുന്ന എംജി റോഡ്, ബ്രിഗേഡ് റോഡ് എന്നിവിടങ്ങളിലെ ഹോട്ടലുകളിലും പബ്ബുകളിലും ബുക്കിങ് ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!
[masterslider id="10"]

Related posts